K-TET Admit Card: കെടെറ്റ് അഡ്മിറ്റ് കാര്‍ഡ് പുറത്ത്; പരീക്ഷ നവംബറില്‍; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

K-TET Admit Card & Exam Details: കെ-ടെറ്റ് സെപ്തംബര്‍ 2026 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. നവംബര്‍ 14, 15 തീയതികളിലാണ് പരീക്ഷ. സംസ്ഥാനത്ത് എല്‍പി, യുപി, ഹൈസ്‌കൂള്‍ തലങ്ങളില്‍ അധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണയിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയായിരുന്നു അപേക്ഷിക്കാനുള്ള തീയതി.

K-TET Admit Card: കെടെറ്റ് അഡ്മിറ്റ് കാര്‍ഡ് പുറത്ത്; പരീക്ഷ നവംബറില്‍; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

പ്രതീകാത്മക ചിത്രം

Updated On: 

05 Nov 2026 | 09:34 AM

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) സെപ്തംബര്‍ 2026 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. നവംബര്‍ 14, 15 തീയതികളിലാണ് പരീക്ഷ. സംസ്ഥാനത്ത് എല്‍പി, യുപി, ഹൈസ്‌കൂള്‍ തലങ്ങളില്‍ അധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണയിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയായിരുന്നു അപേക്ഷിക്കാനുള്ള തീയതി. കെ-ടെറ്റ് എഴുതുന്നതിന് പ്രായപരിധി ഇല്ല. നാല് കാറ്റഗറികളിലായാണ് പരീക്ഷ നടത്തുന്നത്.

നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ മാറ്റം വരാം. അത്തരത്തില്‍ മാറ്റങ്ങളുണ്ടായാല്‍ അത് മാധ്യമങ്ങളിലൂടെയും, പരീക്ഷാ ഭവന്റെ വെബ്‌സൈറ്റുകളിലൂടെയും അറിയിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് നോക്കാം.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?

  • മുകളില്‍ നല്‍കിയിരിക്കുന്ന കെ ടെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ഹോം പേജില്‍ ‘കെ-ടെറ്റ് സെപ്തംബര്‍ 2026-നോട്ടിഫിക്കേഷന്‍’ എന്ന ഓപ്ഷന്‍ കാണാം
  • അതിന് താഴെ അഡ്മിറ്റ് കാര്‍ഡ് എന്ന സബ് ഓപ്ഷനുണ്ട്
  • അഡ്മിറ്റ് കാര്‍ഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ‘ഡൗണ്‍ലോഡ് അഡ്മിറ്റ് കാര്‍ഡ് ഫോര്‍ കെ ടെറ്റ് എക്‌സാമിനേഷന്‍ സെപ്തംബര്‍ 2026’ എന്ന പേജ് ലഭ്യമാകും
  • https://ktet.kerala.gov.in/Registration/candidate_hallticket.php എന്ന ലിങ്കില്‍ നേരിട്ട് ക്ലിക്ക് ചെയ്താലും മതി
  • ആപ്ലിക്കേഷന്‍ നമ്പര്‍, ആപ്ലിക്കേഷന്‍ ഐഡി, കാറ്റഗറി എന്നിവ നല്‍കി ഡൗണ്‍ലോഡ് ചെയ്യുക

പരീക്ഷയുടെ ഷെഡ്യൂള്‍ ഇങ്ങനെ

വിഭാഗം തീയതി ദിവസം സമയം ദൈര്‍ഘ്യം
കാറ്റഗറി 1 2026 നവംബര്‍ 14 ശനി 10 മുതല്‍ 12.30വരെ രണ്ടര മണിക്കൂര്‍
കാറ്റഗറി 2 2026 നവംബര്‍ 14 ശനി രണ്ട് മുതല്‍ 4.30 വരെ രണ്ടര മണിക്കൂര്‍
കാറ്റഗറി 3 2026 നവംബര്‍ 15 ഞായര്‍ 10 മുതല്‍ 12.30വരെ രണ്ടര മണിക്കൂര്‍
കാറ്റഗറി 4 2026 നവംബര്‍ 15 ഞായര്‍ രണ്ട് മുതല്‍ 4.30 വരെ രണ്ടര മണിക്കൂര്‍

Also Read: Sainik School Admission: സൈനിക സ്കൂൾ പ്രവേശനം: 6, 9 ക്ലാസുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, പരീക്ഷ ജനുവരിയിൽ

കാറ്റഗറികള്‍ ഏതെല്ലാം?

  1. കാറ്റഗറി 1 – ലോവര്‍ പ്രൈമറി ക്ലാസുകള്‍
  2. കാറ്റഗറി 2 – അപ്പര്‍ പ്രൈമറി ക്ലാസുകള്‍
  3. കാറ്റഗറി 3 – ഹൈസ്‌കൂള്‍ ക്ലാസുകള്‍
  4. കാറ്റഗറി 4- ഭാഷാ അധ്യാപകര്‍-അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു-യുപി തലം വരെ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ (ആര്‍ട്ട് & ക്രാഫ്റ്റ്, കായിക അധ്യാപകര്‍)

സിലബസ് എങ്ങനെ അറിയാം?

കെടെറ്റിന്റെ മുകളില്‍ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റിലും, എസ്ഇആര്‍ടിയുടെ scert.kerala.gov.in എന്ന വെബ്‌സൈറ്റിലും, പരീക്ഷാഭവന്റെ pareekshabhavan.kerala.gov.in വെബ്‌സൈറ്റിലും സിലബസ് ലഭ്യമാകും.

English Summary

The Admit Card for the Kerala Teacher Eligibility Test (K-TET) September 2026 is now available. Candidates can download their hall tickets using their application number, application ID, and category. The examination will be conducted across four categories on November 14 and 15, 2026. The test syllabus can be accessed through the official websites of K-TET, SCERT, and Pareeksha Bhavan.

Loading...
Unable to load recommendations.
Follow Us
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി