AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2027: നന്നായി തയ്യാറെടുത്തോളു; എഞ്ചിനീയറിങ്, ഫാർമസി പ്രവേശ പരീക്ഷകൾ ഏപ്രിൽ 21 മുതൽ 26 വരെ

KEAM 2027 Dates Out: Engineering & Pharmacy Exams from April 21 to 26: 2027: ഏപ്രിൽ 21 മുതലാണ് പരീക്ഷ ആരംഭിക്കുക. 26 വരെ പ്രവേശന പരീക്ഷകൾ നീളും. ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും പ്രവേശന പരീക്ഷകളൂടെ സമയക്രമം. മുൻ വർഷങ്ങളിലേതിന് സമാനമായി കംപ്യൂട്ടർ ബേസ്ഡ് പരീക്ഷകൾ തന്നെയായിരിക്കും ഇത്തവണയും നടക്കുക.

KEAM 2027: നന്നായി തയ്യാറെടുത്തോളു; എഞ്ചിനീയറിങ്, ഫാർമസി പ്രവേശ പരീക്ഷകൾ ഏപ്രിൽ 21 മുതൽ 26 വരെ
Keam 2027Image Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Updated On: 03 Nov 2026 | 09:10 PM

തിരുവനന്തപുരം: കേരളത്തിലെ എഞ്ചിനീയറിങ് ഫാർമസി കോഴ്സുകളിലേക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് തയ്യാറെടുപ്പുകൾ ഇനി ഒന്നുകൂടി വേഗത്തിലാക്കാം. ഈ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ തീയതിയും സമയക്രവും സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷ്ണർ പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 21 മുതലാണ് പരീക്ഷ ആരംഭിക്കുക. 26 വരെ പ്രവേശന പരീക്ഷകൾ നീളും.

ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും പ്രവേശന പരീക്ഷകളൂടെ സമയക്രമം. മുൻ വർഷങ്ങളിലേതിന് സമാനമായി കംപ്യൂട്ടർ ബേസ്ഡ് പരീക്ഷകൾ തന്നെയായിരിക്കും ഇത്തവണയും നടക്കുക. പ്രവേശന പരീക്ഷകളിൽ വിജയിച്ച് ആഗ്രഹിച്ച കോളേജുകളിൽ പ്രവേശനം നേടുന്നതിനായി മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ നീണ്ട പഠനമാണ് വിദ്യാർത്ഥികൾ നടത്താറുള്ളത്. പരീക്ഷാ തീയതികൾ സുദ്യോഗികമായി പ്രഖ്യാപിച്ചതോടെ തീയതി കേന്ദ്രീകരിച്ചുള്ള പഠനനത്തിലേക്കും റിവിഷനിലേക്കും വിദ്യാർത്ഥികൾക്ക് ഇനി കടക്കാം.

Also Read: Kochi Metro Apprentice Posts: പരീക്ഷയില്ലാതെ കൊച്ചി മെട്രോയിൽ ജോലി നേടാം; അപേക്ഷിക്കാൻ ദിവസങ്ങൾ മാത്രം

അതേസമയം ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെൻ്റിൽ പ്രവേശനം ഇന്ന് അവസാനിച്ചു. ആയുര്‍വേദം ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകളിലെ മൂന്നാം ഘട്ട അലോട്ട്‌മെൻ്റുകൾ ഇന്ന് പുറത്തുവിട്ടിരുന്നു. ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷന്‍ & ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് & എന്‍വയോണ്‍മെൻ്റല്‍ സയന്‍സ്, ബി.എസ്‌.സി-എം.എസ്‌.സി (ഇൻ്റഗ്രേറ്റഡ്) ബയോളജി, ബി.എസ്‌.സി-എംഎസ്‌സി (ഇൻ്റഗ്രേറ്റഡ്) മൈക്രോബയോളജി, ബി.എസ്‌.സി (ഹോണേഴ്‌സ്) ഹോര്‍ട്ടികള്‍ച്ചര്‍, ബിടെക് ബയോടെക്‌നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) എന്നിവയാണ് മറ്റ് കോഴ്‌സുകള്‍. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെൻ്റ് പരിശോധിക്കാം. പ്രവേശനം നേടാനുള്ള അവസാന തിയതി നവംബർ 3 ആയിരുന്നു.

ഒക്ടോബര്‍ 29-ന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെൻ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ച ശേഷമാണ് അലോട്ട്‌മെൻ്റ് പുറത്തുവിട്ടത്. അഖിലേന്ത്യാ ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയവരെ ഒഴിവാക്കിയാണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നാം അലോട്ട്‌മെൻ്റിന് ശേഷം വരുന്ന ഒഴിവുകള്‍ സ്‌ട്രേ വേക്കന്‍സി ഫില്ലിങിലൂടെ നികത്തും. സ്‌ട്രേ വേക്കന്‍സി ഫില്ലിങ് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പിന്നീട് പുറത്തുവിടും. നിശ്ചിത സമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ നേടാത്തവരുടെ അലോട്ട്‌മെൻ്റ് റദ്ദാക്കപ്പെടും. ഒപ്പം പെനാല്‍റ്റിയും ബാധകമായിരിക്കും.

English Summary

Kerala Engineering and Pharmacy computer-based entrance exams are scheduled from April 21 to 26, 2027, between 2 PM and 5 PM, announced the Commissioner for Entrance Examinations.

Follow Us