AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KDRB 2025: ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി ഇനി അധിക ദിവസമില്ല, വരുന്നത് 10 തസ്തികകളിലെ 7 പരീക്ഷകൾ

Devaswom Recruitments 7 Exams for 10 Vacancies are in August: ഈ പരീക്ഷകൾ വഴി വിവിധ തസ്തികകളിലായി ദേവസ്വം ബോർഡിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കും. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങളെക്കുറിച്ചും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

KDRB 2025: ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി ഇനി അധിക ദിവസമില്ല, വരുന്നത് 10 തസ്തികകളിലെ 7 പരീക്ഷകൾ
പ്രതീകാത്മക ചിത്രംImage Credit source: Getty
aswathy-balachandran
Aswathy Balachandran | Published: 18 Jul 2025 15:54 PM

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് പ്രഖ്യാപിച്ച 10 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റിൽ നടക്കും. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡാണ് 7 പ്രധാന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്. ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുപ്പിനുള്ള അവസാനഘട്ടമാണിതെന്നും ബോർഡ് അറിയിച്ചു.

 

Also read – സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആര്? പരീക്ഷാ തയ്യാറെടുപ്പിനുള്ള ചോദ്യങ്ങൾ ഇതാ…

 

പ്രധാന തസ്തികകളും പരീക്ഷാ തീയതികളും താഴെ പറയുന്നവ

 

ഓഗസ്റ്റ് 10, 2025: ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2, ഹെൽപ്പർ അസിസ്റ്റന്റ് ലൈൻമാൻ

ഓഗസ്റ്റ് 24, 2025: പ്ലംബർ, കലാനിലയം സൂപ്രണ്ട്, കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഇവയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലേക്കുള്ള പരീക്ഷയും ഈ ദിവസം നടക്കും), വർക്ക് സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ – ആയുർവേദ

ഈ പരീക്ഷകൾ വഴി വിവിധ തസ്തികകളിലായി ദേവസ്വം ബോർഡിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കും. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങളെക്കുറിച്ചും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അവസാന നിമിഷത്തെ തയ്യാറെടുപ്പുകൾക്കായി ഉദ്യോഗാർത്ഥികൾ അതത് സിലബസ് അനുസരിച്ച് പഠനം ഊർജ്ജിതമാക്കാനും നിർദ്ദേശമുണ്ട്.