AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC NET Result June 2025: യുജിസി നെറ്റ് 2025 പരീക്ഷാ ഫലം 22ന്; അറിയേണ്ടതെല്ലാം

NTA UGC NET June 2025 Result Date: ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും, പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടി നടത്തുന്ന അർഹതാ നിർണയ പരീക്ഷയാണ് യുജിസി നെറ്റ്.

UGC NET Result June 2025: യുജിസി നെറ്റ് 2025 പരീക്ഷാ ഫലം 22ന്; അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: PTI
nandha-das
Nandha Das | Published: 18 Jul 2025 16:28 PM

2025 ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഫലം ജൂലൈ 22ന് പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) അറിയിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും, പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടി നടത്തുന്ന അർഹതാ നിർണയ പരീക്ഷയാണ് യുജിസി നെറ്റ്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അന്തിമ ഉത്തരസൂചികയും ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. താൽക്കാലിക ഉത്തരസൂചിക ജൂലൈ അഞ്ചിനാണ് പ്രസിദ്ധീകരിച്ചത്. ഉത്തര സൂചികയിൽ എതിർപ്പ് അറിയിക്കാൻ ജൂലൈ 6 മുതൽ 8 വരെ സമയം അനുവദിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അന്തിമ ഉത്തര സൂചിക തയ്യാറാക്കുക.

2025 ജൂൺ 25 മുതൽ ജൂൺ 29 വരെ രാജ്യത്തെ വിവിധ നഗരങ്ങളിലായി 85 വിഷയങ്ങളിലാണ് യുജിസി നെറ്റ് പരീക്ഷ നടന്നത്. 6.84 ലക്ഷം ഉദ്യോഗാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രാജ്യാന്തര തലത്തിൽ നടത്തുന്ന ഈ പരീക്ഷ ബിരുദാനന്തര ബിരുദം പൂർത്തിയായവർക്കും, അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുമാണ് എഴുതാനാവുക.

ALSO READ: ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി ഇനി അധിക ദിവസമില്ല, വരുന്നത് 10 തസ്തികകളിലെ 7 പരീക്ഷകൾ

ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ ugcnet.nta.ac.in, nta.ac.in, ugcnet.ntaonline.in എന്നിവയിലൂടെയും, ഡിജിലോക്കർ (DigiLocker), ഉമാങ് (UMANG) എന്നീ ആപ്പുകളിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്.

സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

  • ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in അല്ലെങ്കിൽ ugcnet.nta.ac.in സന്ദർശിക്കുക.
  • ഘട്ടം 2: ഹോം പേജിൽ ലഭ്യമായ ‘UGC NET ജൂൺ ഫലം 2025’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • ഘട്ടം 3: രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും മറ്റ് ലോഗിൻ വിവരങ്ങളും പൂരിപ്പിക്കുക.
  • ഘട്ടം 5: സ്‌ക്രീനിൽ സ്കോർ കാർഡ് പ്രത്യക്ഷപ്പെടും.
  • ഘട്ടം 6: തുടരാവശ്യങ്ങൾക്കായി സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.