AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Result 2025: കീം പരീക്ഷാഫലം ഇന്ന്?; ഈ വെബ്സൈറ്റിൽ ഫലമറിയാം

KEAM 2025 Result Date: ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, അപേക്ഷകർക്ക് അവരുടെ അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് കീം കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാവുന്നതാണ്

KEAM Result 2025: കീം പരീക്ഷാഫലം ഇന്ന്?; ഈ വെബ്സൈറ്റിൽ ഫലമറിയാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Nandha Das
Nandha Das | Updated On: 13 May 2025 | 09:54 PM

കീം 2025 പരീക്ഷാ ഫലം ഇന്ന് (മെയ് 10) പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏപ്രിൽ മാസത്തിൽ നടന്ന എഞ്ചിനീറിംഗ്, ഫാർമസി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുക. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in ൽ ഫലം പരിശോധിക്കാം. ഫലം പരിശോധിക്കാനും, സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം സൈറ്റിൽ ലഭ്യമാണ്.

ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ സിഇഇ കേരളയുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും നൽകിയാൽ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. കീമിന്‍റെ അന്തിമ ഉത്തര സൂചിക പുറത്തിറങ്ങിയിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് കീം 2025 ഫലങ്ങൾ തയ്യാറാക്കിയത്. ഫലപ്രഖ്യാപനത്തിന് ശേഷം റാങ്ക് ലിസ്റ്റ് അധികൃതർ പുറത്തുവിടുന്നതാണ്.

കീം 2025 എഞ്ചിനീയറിങ് പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെയും, ഫാർമസി പരീക്ഷ ഏപ്രിൽ 24നുമാണ് നടന്നത്. എൻജിനിയറിങ്ങിന് 97,759 വിദ്യാർഥികളും, ഫാർമസിക്ക് 46,107 വിദ്യാർഥികളുമാണ് അപേക്ഷിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും 138 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

കീം 2025 ഫലം എങ്ങനെ പരിശോധിക്കാം?

  • cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • കീം കാൻഡിഡേറ്റ് പോർട്ടൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • നിങ്ങളുടെ ഫലം സ്ക്രീനിൽ ദൃശ്യമാകും
  • ഭാവിയി ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക.

ALSO READ: ഇന്ത്യ-പാക് സംഘർഷം; ടെറിട്ടോറിയൽ ആർമിയിലേക്ക് സിവിലിയൻസിനെ ക്ഷണിച്ചു, 19 ഒഴിവുകൾ

ഫലം പ്രഖ്യാപിച്ചതിനുശേഷം, കീം കൗൺസിലിംഗ് പ്രക്രിയ ആരംഭിക്കും. ഇതിൽ രജിസ്ട്രേഷൻ, ട്രയൽ സീറ്റ് അലോട്ട്‌മെന്റ്, ഫൈനൽ അലോട്ട്‌മെന്റ്, പ്രവേശന സ്ഥിരീകരണം തുടങ്ങിയവ ഉൾപ്പെടുന്നു. പൂർണ്ണ ഷെഡ്യൂൾ ഉടൻ തന്നെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൗൺസിലിംഗും പ്രവേശനവും സംബന്ധിച്ച അപ്‌ഡേറ്റുകൾക്കായി വിദ്യാർത്ഥികൾ പതിവായി cee.kerala.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കുക.

Follow Us