AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026: കീം അപേക്ഷയില്‍ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വീണ്ടും അവസരം; സമയപരിധി പെട്ടെന്ന് തീരും

KEAM 2026 Addition of New Courses: കീം അപേക്ഷയില്‍ പുതിയ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് വീണ്ടും അവസരം. മാര്‍ച്ച് മൂന്ന് രാവിലെ 11 മണി വരെയാണ് സമയപരിധി അനുവദിച്ചത്.

KEAM 2026: കീം അപേക്ഷയില്‍ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വീണ്ടും അവസരം; സമയപരിധി പെട്ടെന്ന് തീരും
കീം 2026 Image Credit source: malayalamtv9
Jayadevan AM
Jayadevan AM | Published: 01 Mar 2026 | 05:02 PM

എഞ്ചിനീയറിങ്, അഗ്രികള്‍ച്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പുതിയ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് വീണ്ടും അവസരം. മാര്‍ച്ച് മൂന്ന് രാവിലെ 11 മണി വരെയാണ് ഇതിനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ആദ്യം ഫെബ്രുവരി 12 വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്.

കോഴ്‌സുകള്‍ എങ്ങനെ കൂട്ടിച്ചേര്‍ക്കാം?

cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പുതിയ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ ‘കീം 2026 ആപ്ലിക്കേഷന്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യണം. ഇതിനു ശേഷം ഹോം പേജിലെ ‘ആഡ് കോഴ്‌സ്’ എന്ന മെനു സെലക്ട് ചെയ്ത് കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കാം. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : 0471- 2332120.

Also Read: KEAM 2026: ഏപ്രില്‍ എന്നാല്‍ എന്‍ട്രന്‍സ് കാലം; വിഷുവിന് പിന്നാലെ പരീക്ഷ; പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയെല്ലാം?

കൂട്ടിച്ചേര്‍ക്കാവുന്ന പുതിയ കോഴ്‌സുകള്‍

  • എംബിബിഎസ്
  • ബിഡിഎസ്
  • ബിഎച്ച്എംഎസ് (ഹോമിയോ)
  • ബിഎഎംഎസ് (ആയുര്‍വേദം)
  • ബിഎസ്എംഎസ് (സിദ്ധ)
  • ബിയുഎംഎസ് (യുനാനി)
  • ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രികള്‍ച്ചര്‍
  • ബിഎസ്‌സി (ഓണേഴ്‌സ്) ഫോറസ്ട്രി
  • ബിഎസ്‌സി (ഓണേഴ്‌സ്) കോ-ഓപ്പറേഷന്‍&ബാങ്കിംഗ്/ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രി. ബിസിനസ് മാനേജ്‌മെന്റ്
  • ബിഎസ്‌സി (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് & എന്‍വയോണ്‍മെന്റല്‍ സയന്‍സ്
  • ബിടെക് ബയോടെക്‌നോളജി (കേരള കാര്‍ഷിക സര്‍വകലാശാല)
  • വെറ്ററിനറി (ബിവിഎസ്‌സി&എഎച്ച്)
  • ഫിഷറീസ് (ബിഎഫ്എസ്‌സി)
  • ബിഫാം
  • ബിആര്‍ക്ക്‌

വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ബിടെക് കോഴ്‌സുകള്‍, കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്, ഫുഡ് ടെക്‌നോളജി, വെറ്ററിനറി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഡയറി ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകളും കൂട്ടിച്ചേര്‍ക്കാം.

Follow Us