AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM 2026: ഏപ്രില്‍ എന്നാല്‍ എന്‍ട്രന്‍സ് കാലം; വിഷുവിന് പിന്നാലെ പരീക്ഷ; പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയെല്ലാം?

KEAM 2026 Information at a glance: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 13 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടത്തും. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. ഏപ്രില്‍ 13, 16, 24, 25 തീയതികള്‍ ബഫര്‍ ദിനമാണ്

KEAM 2026: ഏപ്രില്‍ എന്നാല്‍ എന്‍ട്രന്‍സ് കാലം; വിഷുവിന് പിന്നാലെ പരീക്ഷ; പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയെല്ലാം?
Representational ImageImage Credit source: Getty
Jayadevan AM
Jayadevan AM | Published: 07 Jan 2026 | 03:35 PM

വര്‍ഷത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 13 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടത്തും. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. ഏപ്രില്‍ 13, 16, 24, 25 തീയതികള്‍ ബഫര്‍ ദിനമാണ്. 17, 18, 19, 20, 21, 22, 23 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷ നടത്തുന്നത്. 12 മണിക്ക് എക്‌സാമിനേഷന്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. 1.30 ന് എക്‌സാമിനേഷന്‍ ഹാളില്‍ പ്രവേശിപ്പിക്കും. 1.45 ന് മോക്ക് ടെസ്റ്റ്.

1.50 ആണ് ഹാളില്‍ പ്രവേശിക്കുന്നതിനുള്ള അവസാന സമയം. തുടര്‍ന്ന് രണ്ട് മുതല്‍ അഞ്ച് വരെ പരീക്ഷ നടക്കും. അഡ്മിറ്റ് കാർഡ്, അഡ്മിറ്റ് കാർഡ് പ്രകാരമുള്ള ഫോട്ടോ ഐഡി പ്രൂഫ്, ബോൾ പോയിന്റ് പേന എന്നിവ മാത്രമേ ഹാളില്‍ അനുവദിക്കൂ. റഫ് വർക്കിനുള്ള പേപ്പറുകൾ പരീക്ഷാ ഹാളിൽ നൽകുന്നതാണ്.

എഞ്ചിനീയറിങ്, ഫാര്‍മസി പരീക്ഷകളുടെ ഫലം മെയ് 10 നോ അതിന് മുമ്പോ പ്രഖ്യാപിക്കും. റാങ്ക് ലിസ്റ്റ് ജൂണ്‍ 20നോ അതിന് മുമ്പോ പുറത്തുവിടും. ജനുവരി 31 വരെ അപേക്ഷിക്കാം. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ജനുവരി 31 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കണം.

Also Read: KEAM 2026: കീമിന് അപേക്ഷിക്കേണ്ടത് എങ്ങനെ? രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍

ആറു മാസത്തിനകം എടുത്ത ഫോട്ടോയും, ഒപ്പും അപ്‌ലോഡ് ചെയ്യണം. മറ്റ് അനുബന്ധ രേഖകള്‍ ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണി വരെ അപ്‌ലോഡ് ചെയ്യാന്‍ അവസരമുണ്ട്.

അപേക്ഷാഫീസ്‌

കോഴ്‌സ്‌ ജനറല്‍ എസ്‌സി എസ്ടി
എഞ്ചിനീയറിങ്‌ 925 400 ഇല്ല
ബി ഫാം 925 400 ഇല്ല
ആര്‍ക്കിടെക്ചര്‍ 650 260 ഇല്ല
മെഡിക്കല്‍ & അനുബന്ധം 650 260 ഇല്ല

പരീക്ഷാ കേന്ദ്രങ്ങള്‍

എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ എഴുതുന്നവര്‍ നിര്‍ബന്ധമായും ഏതെങ്കിലും ഒരു പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കണം. പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും, ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, യുഎഇ എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷകൾ നടക്കുക.