KEAM 2026: കീമിന് ഇനിയും അപേക്ഷിക്കാം; സമയപരിധി നീട്ടി; അവസാന തീയതി അറിയാം
KEAM 2026 Last date extended to 06-02-2026: കീം 2026 പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഫെബ്രുവരി ആറു വരെയാണ് സമയപരിധി ദീര്‍ഘിപ്പിച്ചത്. നേരത്തെ ജനുവരി 31 വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്.

KEAM 2026
കേരള എഞ്ചിനീയറിങ് ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഫെബ്രുവരി ആറു വരെയാണ് സമയപരിധി ദീര്‍ഘിപ്പിച്ചത്. നേരത്തെ ജനുവരി 31 വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്. എഞ്ചിനീയറിങ് ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സമര്‍പ്പിച്ച അപേക്ഷയില്‍ പുതിയ കോഴ്‌സുകള്‍ കൂടി ചേര്‍ക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാകുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദാംശങ്ങള്‍ക്കും cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 0471-2332120 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറിന്റെ സഹായം തേടാം. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ ഹെല്‍പ്‌ലൈന്‍ നമ്പറുകകളുടെ സേവനം തേടാം.
Also Read: KEAM 2026: കീം 2026 അപേക്ഷ നിരസിക്കപ്പെട്ടാല്‍ എങ്ങനെ അറിയാം? സംശയങ്ങള്‍ക്ക് ഇവിടെ ഉത്തരമുണ്ട്
പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഓപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ഫെബ്രുവരി ആറിന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ നേരത്തെ ഫെബ്രുവരി ഏഴ് വരെ സാവകാശം അനുവദിച്ചിരുന്നു.
പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷയില്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം. എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 17 മുതല്‍ 23 വരെയുള്ള തീയതികളിലായി കേരളത്തിലും ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, യുഎഇ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടത്തും.