AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം

KEAM 2026 Medical Second Allotment: ഒന്നാം ഘട്ടത്തില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളും, ഓപ്ഷന്‍ നല്‍കിയിട്ടും അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം. ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയില്ലെങ്കില്‍ എംബിബിഎസ്, ബിഡിഎസ് വിഭാഗങ്ങളിലുള്ള ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകും.

KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 08 Sep 2026 | 08:22 AM

സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലെയും, സ്വാശ്രയ കോളേജുകളിലെയും ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ‘കണ്‍ഫേം’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം. ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണത്തിനും, ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുള്ള അവസരം സെപ്തംബര്‍ 11-ന് രാവിലെ 10 വരെ ലഭ്യമാകും.

http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഒന്നാം ഘട്ടത്തില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളും, ഓപ്ഷന്‍ നല്‍കിയിട്ടും അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം.

അലോട്ട്‌മെന്റ് ഷെഡ്യൂള്‍ പരിശോധിക്കാം

  • സെപ്തംബര്‍ 7: ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, ഓപ്ഷന്‍ പുനക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദു ചെയ്യല്‍ എന്നിവയ്ക്ക് വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാകുന്നു
  • സെപ്തംബര്‍ 11-ന് രാവിലെ 10 മണി: ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, ഓപ്ഷന്‍ ക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം അവസാനിക്കുന്നു
  • സെപ്തംബര്‍ 11: രണ്ടാംഘട്ട അലോട്ട്‌മെന്റ് (താത്കാലികം) പ്രസിദ്ധീകരിക്കുന്നു
  • സെപ്തംബര്‍ 12: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നു
  • സെപ്തംബര്‍ 14 മുതല്‍ സെപ്തംബര്‍ 18-ന് വൈകുന്നേരം നാലു മണി വരെ; അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് കോളേജുകളില്‍ അഡ്മിഷന്‍ നേടാനുള്ള സമയം
  • സെപ്തംബര്‍ 18-ന് വൈകുന്നേരം അഞ്ച് മണി: അഡ്മിഷന്‍ നേടിയവരുടെ വിവരങ്ങള്‍ കോളേജ് അധികൃതര്‍ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്‌മെന്റ് സിസ്റ്റ് വഴി സമര്‍പ്പിക്കേണ്ട സമയം അവസാനിക്കുന്നു

Also Read: Kerala PSC: മാറ്റിവെച്ച ഓണ്‍ലൈന്‍ പരീക്ഷയുടെ തീയതിയെത്തി; അറിയിപ്പുമായി പിഎസ്‌സി

ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയില്ലെങ്കില്‍ എംബിബിഎസ്, ബിഡിഎസ് വിഭാഗങ്ങളിലുള്ള ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകും. ഇത്തരം വിദ്യാര്‍ത്ഥികളെ ഭാവിയിലുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റുകളിലും പരിഗണിക്കില്ല. രണ്ടാം ഘട്ടത്തിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയില്ലെങ്കിലും ഒന്നാം ഘട്ട അലോട്ട്‌മെന്റിലൂടെ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും.

ആദ്യ ഘട്ട അലോട്ട്‌മെന്റിലൂടെ ഏതെങ്കിലും മെഡിക്കല്‍, ദന്തല്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് പ്രസ്തുത സീറ്റില്‍ താത്പര്യമില്ലെങ്കില്‍ സെപ്തംബര്‍ 10-ന് വൈകുന്നേരം അഞ്ച് മണിക്കകം വിടുതല്‍ നേടാം. എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികലെ തുടര്‍ന്നുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല. എന്‍ആര്‍ഐ ക്വാട്ടാ സീറ്റുകളിലേക്ക് ഈ അവസരത്തില്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. കേരളീയന്‍, കേരളീയേതരന്‍ 1 വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ മാത്രമേ കേരളീയതേരന്‍ 2 വിഭാഗത്തെ എന്‍ആര്‍ഐ ക്വാട്ടയിലേക്ക് പരിഗണിക്കൂ.

English Summary

The second phase of KEAM 2026 MBBS and BDS allotments has officially begun. Candidates must complete online option confirmation on the website by September 11 at 10 AM. The final second-round allotment list will be published on September 12. Allotted candidates must join their assigned colleges between September 14 and September 18.

Follow Us