AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM Rank List 2025: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റിനായി പ്ലസ് ടു മാര്‍ക്ക് നല്‍കാനാകാത്തവര്‍ക്ക്‌ സുവര്‍ണാവസരം; സമയപരിധി നീട്ടി

Kerala Engineering entrance Plus Two marks uploading deadline extended: നേരത്തെ ജൂണ്‍ രണ്ട് വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കെമിസ്ട്രി പഠിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും. മാര്‍ക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഇടം നേടാനാകില്ല

KEAM Rank List 2025: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റിനായി പ്ലസ് ടു മാര്‍ക്ക് നല്‍കാനാകാത്തവര്‍ക്ക്‌ സുവര്‍ണാവസരം; സമയപരിധി നീട്ടി
കീം 2025
Jayadevan AM
Jayadevan AM | Published: 02 Jun 2025 | 09:05 PM

കീം 2025ലെ എഞ്ചിനീയറിങ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/തത്തുല്യം) മാര്‍ക്ക് സമര്‍പ്പിക്കേണ്ട സമയപരിധി ദീര്‍ഘിപ്പിച്ചു. ജൂണ്‍ നാലിന് വൈകിട്ട് ആറു മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കാം. കെമിസ്ട്രി, ഫിസിക്‌സ്, ഗണിതം എന്നിവയ്ക്ക് രണ്ടാം വര്‍ഷത്തില്‍ ലഭിച്ച മാര്‍ക്ക് cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്. നേരത്തെ ജൂണ്‍ രണ്ട് വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കെമിസ്ട്രി പഠിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും. മാര്‍ക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഇടം നേടാനാകില്ല.

‘KEAM 2025-Candidate Portal’ എന്ന ലിങ്കിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ഈ ലിങ്കില്‍ അപേക്ഷ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി പ്രവേശിച്ചതിനുശേഷം ‘Mark Submission for Engg’ എന്ന മെനുവിലൂടെ മാര്‍ക്ക് സമര്‍പ്പിക്കാം.

Read Also: KEAM Rank List 2025: കീം റാങ്ക് ലിസ്റ്റ്; യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതി പുറത്ത്; നിര്‍ണായക അറിയിപ്പ്‌

വിജയകരമായി മാര്‍ക്കുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ‘Mark Submission Confirmation Report’ ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഹാര്‍ഡ് കോപ്പിയായോ, സോഫ്റ്റ് കോപ്പിയായോ സൂക്ഷിക്കാം. സമര്‍പ്പിച്ച മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങള്‍ പ്രവേശന സമയത്ത് പരിശോധിക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍: : 0471 – 2525300 , 2332120, 2338487.

Follow Us