Kerala Plus One Result 2025: പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു, ഫലം പരിശോധിക്കാം ഈ മാര്‍ഗങ്ങളിലൂടെ
Kerala Plus One Result 2025 Out: പ്രതീക്ഷിച്ചതുപോലെ തന്നെ ജൂണ്‍ ആദ്യവാരം ഫലം പ്രഖ്യാപിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. പ്ലസ് ടു അടക്കമുള്ള പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പശ്ചാത്തലത്തിലും, പ്ലസ് വണ്‍ ഫലവും വലിയ കാലതാമസമില്ലാതെ പുറത്തുവിടാന്‍ സാധിച്ചു

വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 4,13,589 പേരാണ് ഇത്തവണ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. വിജയശതമാനമടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി (ജനിച്ച തീയതി, മാസം, വര്‍ഷം എന്ന ക്രമത്തില്‍) എന്നിവ നല്‍കി ഫലം പരിശോധിക്കാം. 2024ല്‍ മെയ് 28നാണ് ഫലം പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം മെയ് അവസാന വാരമോ, ജൂണ്‍ ആദ്യ ആഴ്ചയോ ഫലപ്രഖ്യാപനം നടന്നേക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികള്‍.
ജൂണില്‍ ഫലം പുറത്തുവിടുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ജൂണ്‍ ആദ്യവാരം ഫലം പ്രഖ്യാപിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. പ്ലസ് ടു അടക്കമുള്ള പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പശ്ചാത്തലത്തിലും, പ്ലസ് വണ്‍ ഫലവും വലിയ കാലതാമസമില്ലാതെ പുറത്തുവിടാന്‍ സാധിച്ചു. മൂല്യനിര്‍ണയം, ടാബുലേഷന്‍ അടക്കമുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി.
ഫലം അറിയുന്നതിനുള്ള വെബ്‌സൈറ്റുകള്‍
ഫലം പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക്
- ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഫലം: results.hse.kerala.gov.in/results/check-result/20
- വിഎച്ച്എസ്ഇ ഫലം പരിശോധിക്കുന്നതിന്: results.hse.kerala.gov.in/results/check-result/21
ഈ വെബ്‌സൈറ്റുകളില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാവുന്നതാണ്. പ്ലസ് വണ്‍ റിസള്‍ട്ട് കൂടി പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികള്‍ കാത്തിരുന്ന മിക്ക പരീക്ഷകളുടെയും ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എസ്എസ്എല്‍സി പരീക്ഷാഫലമാണ് ആദ്യം പുറത്തുവന്നത്.




തുടര്‍ന്ന് സിബിഎസ്ഇ 10, സിബിഎസ്ഇ 12, പ്ലസ്ടു അടക്കമുള്ള പരീക്ഷകളുടെയും ഫലപ്രഖ്യാപനവും നടന്നു. അടിയന്തിരപ്രാധാന്യമില്ലാത്തതിനാല്‍ എല്ലാ വര്‍ഷവും പ്ലസ് വണ്‍ ഫലമാണ് അവസാനം പുറത്തുവിടാറുള്ളത്. ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ല.
Read Also: Kerala Plus One First Allotment 2025: പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെൻറ് എത്തി, പരിശോധിക്കാം
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫലപ്രഖ്യാപനം പോലെ പ്രസ് മീറ്റിലൂടെ ഫലം പ്രഖ്യാപിക്കുന്ന പതിവ് പ്ലസ് വണ്‍ പരീക്ഷകള്‍ക്കില്ല. തീര്‍ത്തും അപ്രതീക്ഷിതമായാണ് പലപ്പോഴും പ്ലസ് വണ്‍ ഫലം പുറത്തുവിടാറുള്ളത്. ഇത്തവണ അധ്യയന വര്‍ഷം ആരംഭിച്ച ആദ്യ ദിവസം തന്നെ പ്ലസ് വണ്‍ ഫലം പുറത്തുവിട്ടെന്നതാണ് മറ്റൊരു പ്രത്യേകത.