5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Anganwadi Recruitment 2025: അങ്കണവാടിയിൽ 18,000 വരെ ശമ്പളത്തോടെ ജോലി; പത്താം ക്ലാസ്, പ്ലസ്‌ടു യോഗ്യതക്കാർക്ക് സ്ഥിരനിയമനം

Kerala Anganwadi Recruitment 2025: ഇടുക്കിയിലും തൃശൂരിലുമായാണ് വർക്കർ, ഹെൽപ്പർ തസ്തികകളിൽ ഒഴിവുകൾ ഉള്ളത്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കണം.

Anganwadi Recruitment 2025: അങ്കണവാടിയിൽ 18,000 വരെ ശമ്പളത്തോടെ ജോലി; പത്താം ക്ലാസ്, പ്ലസ്‌ടു യോഗ്യതക്കാർക്ക് സ്ഥിരനിയമനം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 01 Mar 2025 20:01 PM

അങ്കണവാടി സെന്ററുകളിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിൽ സ്ഥിരജോലി നേടാൻ അവസരം. പത്താം ക്ലാസ്, പ്ലസ്‌ടു യോഗ്യതയുള്ളവർക്കാണ് സ്ഥിരനിയമനം. ഇടുക്കിയിലും തൃശൂരിലുമായാണ് വർക്കർ, ഹെൽപ്പർ തസ്തികകളിൽ ഒഴിവുകൾ ഉള്ളത്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കണം.

ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് പരിധിയിൽ വരുന്ന അങ്കണവാടി കം ക്രഷ് ഹെൽപർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സ്ഥിരനിയമനം ആണ്. പത്താം ക്ലാസ് പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.

മാർച്ച് അഞ്ചിനകം കഞ്ഞിക്കുഴി ഐസിഡിഎസ് ഓഫീസിൽ അപേക്ഷകൾ ലഭിക്കണം. കഞ്ഞിക്കുഴി ഐസിഡിഎസ് പ്രോജക്ട്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188959688 എന്ന നമ്പറിൽ ബന്ധപ്പെടുക.

ALSO READ: പത്താം ക്ലാസ് പാസായവർക്കും സിഐഎസ്എഫിൽ ജോലി; 1,100 ഒഴിവുകൾ, 69100 രൂപ വരെ ശമ്പളം

തൃശൂരിൽ കൊടുങ്ങല്ലൂർ ഐസിഡിഎസിന്റെ പരിധിയിൽ വരുന്ന എറിയാട് ഗ്രാമപഞ്ചായത്തിലെ പത്തം വാർഡിലെ അങ്കണവാടി സെന്ററിൽ (നമ്പർ 58) ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ്‌ടു ആണ്. പത്താം ക്ലാസ് പാസായവർക്ക് ഹെൽപർ തസ്തികയിൽ ഒഴിവുകളിലേക്കും അപേക്ഷിക്കാം.

അപേക്ഷകർ 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. മാർച്ച് ഏഴിനകം അപേക്ഷകൾ പഴയ എറിയാട് ബ്ലോക്ക് ഓഫീസ് കോംബൗണ്ടിലുള്ള ഐസിഡിഎസ് ഓഫീസിൽ ലഭിച്ചിരിക്കണം.