Kerala Plus One Result 2026 Live: കാത്തിരിപ്പിന് വിരാമം; പ്ലസ് വണ്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു; സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം

Kerala Class 11 Results 2026 Live Updates in Malayalam: പ്ലസ് വണ്‍ റിസള്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 3.30-നാണ് പ്രഖ്യാപനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം വൈകി. 2025-ല്‍ ജൂണ്‍ രണ്ടിനായിരുന്നു ഫലപ്രഖ്യാപനം. ഫലപ്രഖ്യാപനത്തിന്റെ ലൈവ് അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.

Kerala Plus One Result 2026 Live: കാത്തിരിപ്പിന് വിരാമം; പ്ലസ് വണ്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു; സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം

Plus One Result Kerala

Updated On: 

17 Jul 2026 | 03:42 PM

LIVE NEWS & UPDATES

  • 17 Jul 2026 03:41 PM (IST)

    വിജയശതമാനത്തില്‍ നേരിയ വര്‍ധനവ്; 62.01 ശതമാനം വിദ്യാര്‍ത്ഥികള്‍ ജയിച്ചു

    62.01 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ 60.76 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 4,10,190 വിദ്യാര്‍ത്ഥികളില്‍ 4,04,722 പേരുടെ ഫലം ലഭ്യമായി.

  • 17 Jul 2026 03:38 PM (IST)

    Kerala Plus One Result 2026 Out: ഒടുവില്‍ പ്ലസ് വണ്‍ ഫലം പുറത്ത്; വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം

    ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് പ്ലസ് വണ്‍ റിസള്‍ട്ട് പുറത്തുവിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഒരു മാസത്തോളം വൈകിയാണ് ഫലം പുറത്തുവിട്ടത്. മാര്‍ച്ചിലാണ് പരീക്ഷ നടന്നത്.

  • 17 Jul 2026 03:21 PM (IST)

    Plus One Result Kerala 2026: പ്ലസ് വണ്‍ റിസള്‍ട്ട് പരിശോധിക്കേണ്ടത് എങ്ങനെ?

    ഫലപ്രഖ്യാപനത്തിനു ശേഷം https://results.hse.kerala.gov.in/results/എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നമ്പറും, ജനനത്തീയതിയും നല്‍കിയാല്‍ ഫലം പരിശോധിക്കാം.

  • 17 Jul 2026 03:16 PM (IST)

    Plus One Result Updates: വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് നേടിയില്ലെങ്കില്‍?

    വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാം. 80 മാര്‍ക്കിലാണ് എഴുത്തുപരീക്ഷ നടത്തിയത്. ഇന്റേണല്‍ അസസ്‌മെന്റ്/പ്രാക്ടിക്കല്‍ പരീക്ഷ 20 മാര്‍ക്കില്‍ നടത്തി.

  • 17 Jul 2026 03:12 PM (IST)

    പ്ലസ് വണ്‍ റിസള്‍ട്ട് അല്‍പസമയത്തിനുള്ളില്‍; വെബ്‌സൈറ്റില്‍ സാങ്കേതിക തടസം

    റിസള്‍ട്ട് പുറത്തുവിടാന്‍ സമയമായതോടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സാങ്കേതിക തടസം. നിരവധി പേര്‍ ഫലം പരിശോധിക്കാന്‍ സൈറ്റില്‍ പ്രവേശിച്ചതാകാം കാരണം.

  • 17 Jul 2026 03:07 PM (IST)

    Kerala Plus One Exam: പരീക്ഷ നടന്നത് മാർച്ച് 5 മുതൽ മാർച്ച് 27 വരെ

    മാർച്ച് 5 മുതൽ മാർച്ച് 27 വരെയുള്ള തീയതികളിലായിരുന്നു പ്ലസ് വണ്‍ പരീക്ഷ നടന്നത്. 4,11,025 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്‌

  • 17 Jul 2026 02:30 PM (IST)

    വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

    ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് പലവിധത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസം റിസള്‍ട്ട് തീയതി സ്ഥിരീകരിച്ചിരുന്നു.

    മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

  • 17 Jul 2026 01:38 PM (IST)

    Plus One Result: ഫലം എങ്ങനെ പരിശോധിക്കാം?

    താഴെ പറയുന്ന വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം:

പ്ലസ് വണ്‍ റിസള്‍ട്ട് പുറത്തുവിട്ടു. ഉച്ചയ്ക്ക് 3.30-നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം വൈകി. 2025-ല്‍ ജൂണ്‍ രണ്ടിനായിരുന്നു ഫലപ്രഖ്യാപനം. എന്നാല്‍ പശ്ചിമേഷ്യൻ മേഖലയിലുണ്ടായ യുദ്ധസമാനമായ സംഘർഷങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ പരീക്ഷകൾ നിശ്ചയിച്ച സമയത്ത് നടത്താൻ സാധിക്കാത്തത് ഇത്തവണ കാലതാമസമുണ്ടാക്കി. ജൂണ്‍ 10-ന് റിസള്‍ട്ട് പുറത്തുവിടാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഇത് ജൂലൈ 15-ലേക്ക് മാറ്റി. ഒടുവില്‍ ജൂലൈ 17-ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. https://results.hse.kerala.gov.in/results/ എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് പരിശോധിക്കാം. ഫലപ്രഖ്യാപനത്തിന്റെ ലൈവ് അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.

English Summary

Kerala Plus One exam results will be announced today at 3:30 PM. The results can be checked on the official website. This year’s announcement was delayed compared to last year’s June 2 release. The delay was caused by exam postponements in Gulf countries due to West Asian conflicts.

Follow Us
കർക്കിടകം ആണോ കർക്കടകം ആണോ ശരിയായ പദം?
തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ