AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Uniforms In Celebration: ആഘോഷ ദിവസങ്ങളിൽ ഇനി യൂണിഫോം വേണ്ട; കേരള വിദ്യാഭ്യാസ വകുപ്പ്

Uniforms In Celebration At School: ആഘോഷങ്ങൾക്ക് യൂണിഫോമിൽ ഇളവ് നൽകണമെന്ന് നിരവധി വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇത് ന്യായമായ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Uniforms In Celebration: ആഘോഷ ദിവസങ്ങളിൽ ഇനി യൂണിഫോം വേണ്ട; കേരള വിദ്യാഭ്യാസ വകുപ്പ്
SchoolImage Credit source: Facebook (Minister V Sivankutty)
neethu-vijayan
Neethu Vijayan | Published: 23 Aug 2025 15:05 PM

തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം, ഓണം, ക്രിസ്മസ്, റമദാൻ തുടങ്ങിയ ആഘോഷ ദിവസങ്ങളെ നിർബന്ധിത യൂണിഫോം നിയമത്തിൽ നിന്ന് ഒഴിവാക്കും.

ആഘോഷങ്ങൾക്ക് യൂണിഫോമിൽ ഇളവ് നൽകണമെന്ന് നിരവധി വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇത് ന്യായമായ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതിനാൽ ഇനി ഇത്തരം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാം.

മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ് ഇപ്രകാരം

പ്രിയപ്പെട്ട വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,

സാധാരണ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയിട്ടുണ്ട്. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ.