Kerala Local Holiday : കൂട്ടികളെ കോളടിച്ചല്ലോ! ഇനി ചൊവ്വാഴ്ച സ്കൂളിൽ പോയാൽ മതി, കളക്ടർ അവധി പ്രഖ്യാപിച്ചു

Chettikulangara Kumbha Bharani School Holiday : ചെട്ടികുളങ്ങര കുംഭഭരണിയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച 23-ാം തീയതിയാണ് ചെട്ടികുളങ്ങര കുംഭഭരണി.

Kerala Local Holiday : കൂട്ടികളെ കോളടിച്ചല്ലോ! ഇനി ചൊവ്വാഴ്ച സ്കൂളിൽ പോയാൽ മതി, കളക്ടർ അവധി പ്രഖ്യാപിച്ചു

Representational Image

Published: 

20 Feb 2026 | 09:05 PM

ആലപ്പുഴ: ചെട്ടികുളങ്ങര കുംഭഭരണിയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ രണ്ട് തലൂക്കൂകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 23-ാം തീയതി തിങ്കളാഴ്ച ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനോട് അനുബന്ധിച്ച് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്കാണ് ആലപ്പുഴ ജില്ല കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്കൂളുകൾക്ക് പുറമെ അംഗനവാടി, പ്രൊഫണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അതേസമയം മുൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല. കൂടാതെ രണ്ട് താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി. അടിയന്തര സേവനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല.

ലഭിക്കുന്നത് ലോങ് ലീവ്

ഫെബ്രുവരി 23-ാം തീയതിയാണ് കളക്ടർ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ശനി, ഞായർ ദിവസങ്ങൾ അവധിയും തിങ്കളാഴ്ച പ്രാദേശിക അവധിയാകുമ്പോൾ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ നീണ്ട അവധിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം വിദ്യാർഥികൾക്ക് ചൊവ്വാഴ്ച സ്കൂളിൽ പോയാൽ മതി.

ചെട്ടികുളങ്ങര കുംഭഭരണി

ഓണാട്ടുകരയുടെ ഒത്തുചേരലിൻ്റെ ഉത്സവമാണ് ചെട്ടികുളങ്ങര കുഭഭരണി. 13 ദിവസം നീണ്ട് നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ കുംഭഭരണി ദിവസം നടക്കുക. കെട്ടുകാഴ്ചയ്ക്കൊപ്പം കുത്തിയോട്ടവും കുതിരമൂട്ടിൽ കഞ്ഞിയെല്ലാമായി 13 ദിവസം ചെട്ടികുളങ്ങര ഉത്സവമുകരിതമാകും. 92 അടി വരെ നീളുമള്ള കെട്ടുക്കാഴ്ചകൾ വരെയുണ്ടാകും.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ