Kerala Local Holiday: ആലപ്പുഴയിലെ നാലു താലൂക്കുകളില്‍ മാത്രമല്ല; നാളെ കൂടുതല്‍ പ്രദേശങ്ങളില്‍ അവധി

Kerala Local Holiday on Nov 24 Latest Update : ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Kerala Local Holiday: ആലപ്പുഴയിലെ നാലു താലൂക്കുകളില്‍ മാത്രമല്ല; നാളെ കൂടുതല്‍ പ്രദേശങ്ങളില്‍ അവധി

പ്രതീകാത്മക ചിത്രം

Published: 

23 Nov 2026 | 06:53 PM

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ നാളെ (നവംബര്‍ 24) പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ വ്യക്തമാക്കി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. നേരത്തെ ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലാണ് നവംബര്‍ 24-ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ താലൂക്കുകളിലും നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകളെ അവധി ബാധിക്കില്ല. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും അവധി പ്രഖ്യാപിച്ചത്.

അതേസമയം, പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷ, ഗതാഗത നിയന്ത്രണം, ശുദ്ധജല വിതരണം, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരുവല്ല സബ് കളക്ടര്‍ പാര്‍വതി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പ്രത്യേക ക്രമീകരണങ്ങള്‍

ക്ഷേത്രപരിസരം, തിരുവല്ല, പൊടിയാടി മേഖലകളില്‍ സുരക്ഷയും, ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനായി പൊലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പൊടിയാടി ജങ്ഷനില്‍ താല്‍ക്കാലിക പൊലീസ് എയ്ഡ് പോസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: Chakkulathukavu Pongala: നാളെ ചക്കുളത്തുകാവ് പൊങ്കാല; ഗതാഗത നിയന്ത്രണം ഇന്ന് രാത്രി മുതൽ

ക്ഷേത്രപരിസരം, പൊങ്കാല കടന്നുപോകുന്ന വഴികള്‍ എന്നിവിടങ്ങളില്‍ മദ്യഷാപ്പുകള്‍ അടച്ചിടാനും, മത്സ്യമാര്‍ക്കറ്റ്, അറവുശാല എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും നിര്‍ദ്ദേശം നല്‍കി. വ്യാജമദ്യവില്‍പന തടയാന്‍ എക്‌സൈസ് പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരുവല്ല ഡിപ്പോയില്‍ നിന്ന് ഇന്നും, നാളെയും രാത്രിയിലും ചെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. പൊങ്കാല നടക്കുന്ന പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ കെഎസ്ഇബി നടപടി സ്വീകരിക്കും.

ക്ഷേത്രപരിസരത്തും, തിരുവല്ല-എടത്വാ പാതയിലും ശുദ്ധജല വിതരണം ഉറപ്പാക്കും. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. കൂടാതെ, ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നതിനും ക്രമീകരണം നടത്തും. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനയുടെ സേവനവും ലഭ്യമാക്കും.

English Summary

A local holiday has been declared in Pathanamthitta’s Thiruvalla taluk tomorrow, November 24, for Chakkulathukavu Pongala. All educational institutions and government offices in the taluk will remain closed. Earlier, holidays were also announced for Kuttanad, Chengannur, Mavelikkara, and Ambalappuzha taluks in Alappuzha district. However, pre-scheduled public exams in all these areas will go ahead as planned.

Loading...
Unable to load recommendations.
Follow Us
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി