Kerala Local Holiday: വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍; നാളെയും വീട്ടിലിരിക്കാം

Kerala local holiday on November 21: ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് നാളെ ചാവക്കാട് താലൂക്കില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമായിരിക്കും.

Kerala Local Holiday: വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍; നാളെയും വീട്ടിലിരിക്കാം

പ്രതീകാത്മക ചിത്രം

Published: 

20 Nov 2026 | 06:28 PM

ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് നാളെ (നവംബര്‍ 21, ശനി) ചാവക്കാട് താലൂക്കില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമായിരിക്കും. നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനത്തിന് നടത്തുന്ന പരീക്ഷകളെയും അവധി ബാധിക്കില്ല. ഏകാദശികളില്‍ അതിപ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂര്‍ ഏകാദശി. ഇത്തവണത്തെ ഗുരുവായൂര്‍ ഏകാദശി നാളെയാണ് വരുന്നത്.

വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്. അതുകൊണ്ട് ഈ ദിവസം പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു. ഭഗവാന്‍ ഗീതോപദേശം നല്‍കിയതും ഈ ദിവസത്തിലാണെന്നാണ് വിശ്വാസം. നാളെ രാവിലെ ശീവേലിക്ക് ശേഷം ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജ ചടങ്ങുകള്‍ തുടങ്ങും. ഏകാദശി ദിവസം ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിയുണ്ടായിരിക്കില്ല. രാത്രി വിളക്കെഴുന്നള്ളിപ്പ് അര്‍ധരാത്രിയോടെ തുടങ്ങും.

വരി നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന

നാളെ വരി നില്‍ക്കുന്നവര്‍ക്ക് ദര്‍ശനം നല്‍കാനാകും മുന്‍ഗണനയെന്ന് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് പറഞ്ഞു. രാവിലെ അഞ്ച് മുതല്‍ വൈകിട്ട് അഞ്ച് വരെ സ്‌പെഷ്യല്‍ ദര്‍ശനമുണ്ടാകില്ല. പുലര്‍ച്ചെ 3.30 മുതല്‍ 4.30 വരെയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കും നാട്ടുകാര്‍ക്കും ദര്‍ശനം.

Also Read: Kerala Holiday: 2 ദിവസം സ്കൂളിൽ പോകേണ്ട… നവംബർ 21, 24 തീയതികളിൽ പ്രാദേശിക അവധി

ഏകാദശി ദിനത്തില്‍ അന്നലക്ഷ്മി ഹാളിലും, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ ഒമ്പത് മുതല്‍ പ്രസാദ് ഊട്ട് ഉണ്ടായിരിക്കും. ഗോതമ്പ് ചോറ്, രസകാളന്‍, ഗോതമ്പ് പായസം അടക്കമുള്ള വ്രതവിഭവങ്ങള്‍ ഉണ്ടാകും. 40,000 പേര്‍ക്ക് പ്രസാദ ഊട്ട് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. 12,000 പേര്‍ക്ക് നവംബര്‍ 22-ന് രാവിലെ ഏഴ് മുതല്‍ ദ്വാദശിയൂട്ട് ഉണ്ടായിരിക്കും. 21 മുതല്‍ 23 വരെ പ്രഭാത ഭക്ഷണവും, രാത്രി പ്രസാദ ഊട്ടും ഉണ്ടായിരിക്കില്ല.

നവംബര്‍ 22-ന് (ദ്വാദശി) രാവിലെ എട്ടിന് ക്ഷേത്രനട അടയ്ക്കും. തുടര്‍ന്ന് വൈകിട്ട് 4.30-ന് മാത്രമേ തുറക്കൂ. ഞായറാഴ്ച രാവിലെ എട്ടിന് ശേഷം ചുറ്റമ്പലത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. വൈകിട്ട് 4.30-ന് ശേഷമേ ദര്‍ശനം, തുലാഭാരം, വിവാഹം, വാഹനപൂജ, ചോറൂണ് തുടങ്ങിയവ അനുവദിക്കൂ. കല്യാണസംഘങ്ങള്‍ പുലര്‍ച്ചെ 4.15 മുതല്‍ രാവിലെ എട്ട് വരെയുള്ള സമയത്ത് വിവാഹങ്ങള്‍ നടത്തണമെന്നാണ് ദേവസ്വത്തിന്റെ നിര്‍ദ്ദേശം. 22-ന് ഇതുവരെ 76 വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

English Summary

The District Collector has declared a local holiday in Chavakkad taluk tomorrow, November 21, for Guruvayur Ekadashi. The holiday applies to all educational institutions, including anganwadis, and government offices in the taluk. However, there will be no changes to pre-scheduled public examinations. Recruitment exams for central, state, and quasi-government institutions will also proceed as planned.

Loading...
Unable to load recommendations.
Follow Us
കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ!
ചിലന്തി ശല്യം മടുത്തോ? വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ
ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?