AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Holiday: 2 ദിവസം സ്കൂളിൽ പോകേണ്ട… നവംബർ 21, 24 തീയതികളിൽ പ്രാദേശിക അവധി

Kerala Local Holidays Declared on November 21 and 24: രണ്ട് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം, ചക്കുളത്തുകാവ് പൊങ്കാല എന്നിവയോടനുബന്ധിച്ച് നവംബർ 21, 24 തീയതികളിലാണ് അവധി നൽകിയിട്ടുള്ളത്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Kerala Holiday: 2 ദിവസം സ്കൂളിൽ പോകേണ്ട… നവംബർ 21, 24 തീയതികളിൽ പ്രാദേശിക അവധി
പ്രാദേശിക അവധിImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 20 Nov 2026 | 06:20 AM

ഗുരുവായൂർ: സംസ്ഥാനത്ത്, വിവിധയിടങ്ങളിൽ രണ്ട് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം, ചക്കുളത്തുകാവ് പൊങ്കാല എന്നിവയോടനുബന്ധിച്ച് നവംബർ 21, 24 തീയതികളിലാണ് അവധി നൽകിയിട്ടുള്ളത്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

നവംബർ 21ന് പ്രാദേശിക അവധി

ഗുരുവായൂര്‍ ഏകാദശി മഹോത്സവവുമായി ബന്ധപ്പെട്ട് നവംബർ 21ന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്. അതേസമയം, മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ചക്കുളത്തുകാവ് പൊങ്കാല അവധി

ചക്കുളത്തുകാവ് പൊങ്കാലയോട് അനുബന്ധിച്ച് 2026 നവംബർ 24, ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകൾക്കാണ് അവധി. ഈ താലൂക്കുകളിലെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല; അവ നിശ്ചിത സമയക്രമം അനുസരിച്ച് നടക്കും.

ALSO READ: പിഎസ്‌സി അപേക്ഷ ക്ഷണിച്ചു; എല്‍ഡി ക്ലര്‍ക്കാകാന്‍ അവസരം

ഗുരുവായൂര്‍ ഏകാദശി മഹോത്സവം

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയോട് അനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ മഹോത്സവമാണ് ഗുരുവായൂർ ഏകാദശി. ഈ വർഷത്തെ (2026) ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്ചയാണ്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടന്ന ദിവസമായി കരുതപ്പെടുന്ന വൃശ്ചിക ഏകാദശി, ഭഗവാൻ അർജ്ജുനന് ഗീതോപദേശം നൽകിയ ഗീതാദിനമായും ആചരിക്കുന്നു. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിച്ചതിനു തുല്യമായ പുണ്യം ഈ ദിനത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം.

ചക്കുളത്തുകാവ് പൊങ്കാല

ആലപ്പുഴ ജില്ലയിലെ തലവടിയിൽ സ്ഥിതി ചെയ്യുന്ന ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക തൃക്കാർത്തികയോടനുബന്ധിച്ച് നടക്കുന്ന അതിപ്രശസ്തമായ ഉത്സവമാണ് ചക്കുളത്തുകാവ് പൊങ്കാല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവമാണിത്. ഈ വർഷത്തെ പൊങ്കാല നവംബർ 24ന് നടക്കും. പൊങ്കാലയുടെ മുന്നോടിയായുള്ള പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 15-ന് നടന്നു.

English Summary:

District Collectors have declared local holidays in various parts of Kerala on November 21 and 24 in connection with the Ekadashi festival at Guruvayur Sree Krishna Temple and the Pongala ritual at Chakkulathukavu Temple. The holidays will apply to all government offices and educational institutions in the respective areas.

Follow Us