AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഡോക്ടറാകുക മാത്രമല്ല ലക്ഷ്യം; മികച്ച ശമ്പളം ലഭിക്കുന്ന അഞ്ച് തൊഴിൽ മേഖലകൾ

Medical Career Options With High Salary Beyond Hospital Jobs: രോഗികളെ നേരിട്ട് ചികിത്സിക്കുന്ന ജോലികള്‍ക്ക് പുറമെ സാങ്കേതികവിദ്യ, ഗവേഷണം, ആശുപത്രി ഭരണം, മാധ്യമപ്രവര്‍ത്തനം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലും ഡോക്ടര്‍മാര്‍ക്ക് മികച്ച അവസരങ്ങളുണ്ട്. ജോലിയും വ്യക്തിജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം മേഖലകള്‍ പരിഗണിക്കാവുന്നതാണ്. പരമ്പരാഗത ചികിത്സാരംഗത്തിന് പുറത്ത് ഉയര്‍ന്ന വരുമാനവും രാജ്യാന്തര തൊഴില്‍ സാധ്യതകളും നല്‍കുന്ന കരിയര്‍ മേഖലകള്‍ പരിചയപ്പെടാം.

ഡോക്ടറാകുക മാത്രമല്ല ലക്ഷ്യം; മികച്ച ശമ്പളം ലഭിക്കുന്ന അഞ്ച് തൊഴിൽ മേഖലകൾ
പ്രതീകാത്മക ചിത്രംImage Credit source: picture alliance/Getty Images Creative 2026
Shiji M K
Shiji M K | Updated On: 19 Nov 2026 | 09:00 AM

എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയാല്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയോ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കുകയോ മാത്രമാണ് മുന്നിലുള്ള വഴികളെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ മാറുന്ന കാലത്തിനൊപ്പം മെഡിക്കല്‍ രംഗത്തെ തൊഴില്‍ സാധ്യതകളും വിപുലമായിട്ടുണ്ട്. രോഗികളെ നേരിട്ട് ചികിത്സിക്കുന്ന ജോലികള്‍ക്ക് പുറമെ സാങ്കേതികവിദ്യ, ഗവേഷണം, ആശുപത്രി ഭരണം, മാധ്യമപ്രവര്‍ത്തനം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലും ഡോക്ടര്‍മാര്‍ക്ക് മികച്ച അവസരങ്ങളുണ്ട്.

ജോലിയും വ്യക്തിജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം മേഖലകള്‍ പരിഗണിക്കാവുന്നതാണ്. പരമ്പരാഗത ചികിത്സാരംഗത്തിന് പുറത്ത് ഉയര്‍ന്ന വരുമാനവും രാജ്യാന്തര തൊഴില്‍ സാധ്യതകളും നല്‍കുന്ന കരിയര്‍ മേഖലകള്‍ പരിചയപ്പെടാം.

ഹെല്‍ത്ത് ടെക്നോളജി, മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി

ആരോഗ്യരംഗവും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന കാലമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഹെല്‍ത്ത്, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യ ആപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ ഡോക്ടര്‍മാര്‍ക്ക് നിരവധി അവസരങ്ങളുണ്ട്. സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് മെഡിക്കല്‍ രംഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വിദഗ്ധരെ ആവശ്യമാണ്. മെഡിക്കല്‍ സ്ട്രാറ്റജിസ്റ്റ്, ഹെല്‍ത്ത് ടെക് കണ്‍സള്‍ട്ടന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാം. മെഡിക്കല്‍ അറിവിനൊപ്പം സാങ്കേതികവിദ്യയിലുള്ള താല്‍പര്യവും ഈ മേഖലയിലേക്ക് കടക്കാന്‍ സഹായിക്കും.

ഫാര്‍മസ്യൂട്ടിക്കല്‍, ക്ലിനിക്കല്‍ ഗവേഷണം

പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതിലും അവയുടെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിലും താല്‍പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മേഖലയാണിത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലും ഗവേഷണ സ്ഥാപനങ്ങളിലും മെഡിക്കല്‍ വിദഗ്ധര്‍ക്ക് അവസരങ്ങളുണ്ട്. ക്ലിനിക്കല്‍ ട്രയലുകള്‍, മരുന്നുകളുടെ പരിശോധന, മെഡിക്കല്‍ ഉപദേശം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍. രാജ്യാന്തര കമ്പനികളില്‍ ജോലി നേടാനും വിദേശത്ത് കരിയര്‍ വളര്‍ത്താനും ഈ മേഖല സഹായിച്ചേക്കാം.

Also Read: Kerala PSC: നാല് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി; സാധ്യതാപ്പട്ടിക രണ്ടെണ്ണത്തില്‍

ആശുപത്രി മാനേജ്മെന്റ്, അഡ്മിനിസ്ട്രേഷന്‍

ചികിത്സയ്‌ക്കൊപ്പം ഭരണപരമായ കാര്യങ്ങളിലും താല്‍പര്യമുള്ളവര്‍ക്ക് ആശുപത്രി മാനേജ്മെന്റ് മികച്ചൊരു സാധ്യതയാണ്. എംബിബിഎസിന് ശേഷം ആശുപത്രി ഭരണനിര്‍വഹണത്തില്‍ എംബിഎ ഉള്‍പ്പെടെയുള്ള ഉപരിപഠനങ്ങള്‍ തിരഞ്ഞെടുക്കാം. ആശുപത്രികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക, ജീവനക്കാരെ ഏകോപിപ്പിക്കുക, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, രോഗികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്തങ്ങള്‍. പരിചയവും യോഗ്യതയും അനുസരിച്ച് ഓപ്പറേഷന്‍സ് ഹെഡ്, മെഡിക്കല്‍ ഡയറക്ടര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകളിലേക്ക് വളരാം.

മെഡിക്കല്‍ ജേണലിസം, ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍

എഴുത്തിലും ആശയവിനിമയത്തിലും താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് പരിഗണിക്കാവുന്ന മേഖലയാണിത്. ആരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായ അറിവുകള്‍ പൊതുജനങ്ങളിലേക്ക് ലളിതമായി എത്തിക്കുന്നവര്‍ക്ക് ആവശ്യക്കാരേറെയാണ്.

English Summary

Medical graduates have several career opportunities beyond traditional hospital jobs. Fields such as health technology, pharmaceutical research, hospital management, medical journalism and public health offer promising career prospects, good salary potential and opportunities for professional growth.

Follow Us