Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ

Today School Holiday In Kerala: ചെങ്ങന്നൂർ താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള തിരക്കും യാത്രാ സൗകര്യങ്ങളും പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ

Chengannur School Holiday

Published: 

30 Jan 2026 | 07:35 AM

ആലപ്പുഴ: അവധിക്കായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് (School Holiday) ആലപ്പുഴ ജില്ലാ കളക്ടറുടെ വക ഒരു ‘ഹാപ്പി ന്യൂസ്’. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് ഇന്ന് (ജനുവരി 30) താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധിയായിരിക്കും. ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള തിരക്കും യാത്രാ സൗകര്യങ്ങളും പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു

ചെങ്ങന്നൂർ താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവ്വകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാർത്ഥികൾ നിശ്ചയിച്ച സമയത്ത് തന്നെ കേന്ദ്രങ്ങളിൽ എത്തേണ്ടതാണ്.

വെള്ളിയാഴ്ച അവധി ലഭിക്കുന്നതോടെ താലൂക്കിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മൂന്ന് ദിവസമാണ് അവധി കിട്ടുക. ശനിയും ഞായറും ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം ഇനി വീട്ടിലിരിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ