AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു

Kerala Local Holiday Alappuzha Chengannur : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റില്ല

Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
School Holiday (Representational Image)Image Credit source: PTI
Jenish Thomas
Jenish Thomas | Updated On: 29 Jan 2026 | 04:30 PM

ആലപ്പുഴ: അവധിക്കായി കാത്തിരിക്കുന്ന സ്കൂൾ കുട്ടികൾക്ക് ഇതാ സന്തോഷ വാർത്ത. നാളെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന ഉത്സവമായ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചാണ് നാളെ ജനുവരി 30-ാം തീയതി വെള്ളിയാഴ്ച കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെങ്ങന്നൂർ താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവ്വകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. നാളെ വെള്ളിയാഴ്ച അവധി ലഭിച്ചാൽ വിദ്യാർഥികൾക്ക് ശനി, ഞായർ ഉൾപ്പെടെ മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ALSO READ : Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം

അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ജില്ല ഇൻഫോർമേഷൻ ഓഫീസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്


നാളെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുപ്പൂത്ത് ആറാട്ട് മഹോത്സവം ആഘോഷമാണ് നടക്കുക. പമ്പാ നദിയിലെ മിത്രപ്പുഴ കടവിലാണ് ഭഗവാൻ്റെ ആറാട്ട് നടക്കുന്നത്. ആറാട്ടിനോടനുബന്ധിച്ചുള്ള ഘോഷയാത്രയിലും മറ്റ് ചടങ്ങുകളിലും ആയിരക്കണക്കിന് ഭക്തർ നഗരത്തിലേക്ക് പങ്കെടുക്കാൻ എത്തുന്നതിനാലും മറ്റ് ക്രമീകരണങ്ങൾ ഒരുക്കുന്ന ഭാഗമായിട്ടാണ് ജില്ല ഭരണകൂം പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.