AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം; അവസാന തീയതി

Plus One School/Combination Transfer: മാറ്റം ലഭിച്ചാൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ള സ്കൂളുകളും കോമ്പിനേഷനുകളും മാത്രം വിദ്യാർത്ഥികൾ ഓപ്ഷനായി നൽകുക. സ്‌കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്‌കൂളിലേയ്ക്ക് പ്രവേശനം ഉറപ്പാക്കേണ്ടതാണ്. പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾ കൂടാതെ സ്കൂൾ/കോമ്പിനേഷൻ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ഒഴിവുകളിലേയ്ക്കും വിദ്യാർത്ഥികൾ അപേക്ഷ നൽകിയിട്ടുള്ള പക്ഷം മാറ്റം അനുവദിക്കും.

Kerala Plus One Admission 2026: പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം; അവസാന തീയതി
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Jul 2026 | 10:15 AM

ഒന്നാം സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അധികമായി അനുവദിച്ച 120 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. hscap.kerala.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്‌പോർട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിനായി അപേക്ഷിക്കാം.

പ്രവേശനം നേടിയ ജില്ലക്കകത്ത് സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറ്റുന്നതിനാണ് അവസരം ലഭിക്കുന്നത്. ഇതിനായി ഔദ്യോ​ഗിക വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ അപേക്ഷിക്കേണ്ടതാണ്. ജൂലൈ 27ന് ഉച്ചക്ക് ഒന്നുവരെ (ഇന്ന്) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെൻ്റ് പുറത്തുവിടുന്ന ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കും.

ALSO READ: CAT 2026, ഓഗസ്റ്റ് 3 മുതൽ അപേക്ഷിക്കാം; പരീക്ഷാത്തീയതിയും പൂർണ്ണ വിവരങ്ങളും

വിവിധ അലോട്ട്മെൻ്റുകളിൽ അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻ്റ് അനുവദിച്ചിട്ടുള്ളതിനാൽ സ്‌കൂൾ/കോമ്പിനേഷൻ വിഭിന്നശേഷി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല. മറ്റ് ക്വാട്ടകളിൽ (കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെൻറ് ക്വാട്ട , അൺ-എയ്ഡഡ് ക്വാട്ട) പ്രവേശനം നേടിയവരും സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫറിന് അപേക്ഷിക്കാൻ അർഹരല്ല. മാറ്റം ആവശ്യപ്പെടുന്ന സ്‌കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ച അപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്ല.

ഒന്നിലധികം സ്കൂളുകളിലേയ്ക്കും കോമ്പിനേഷനുകളിലേയ്ക്കും മാറ്റത്തിനായി ഓപ്ഷനുകൾ നൽകാവുന്നതാണ്. മുൻഗണന ക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. മാറ്റം ലഭിച്ചാൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ള സ്കൂളുകളും കോമ്പിനേഷനുകളും മാത്രം വിദ്യാർത്ഥികൾ ഓപ്ഷനായി നൽകുക. സ്‌കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്‌കൂളിലേയ്ക്ക് പ്രവേശനം ഉറപ്പാക്കേണ്ടതാണ്. പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾ കൂടാതെ സ്കൂൾ/കോമ്പിനേഷൻ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ഒഴിവുകളിലേയ്ക്കും വിദ്യാർത്ഥികൾ അപേക്ഷ നൽകിയിട്ടുള്ള പക്ഷം മാറ്റം അനുവദിക്കും.

അതായത് വിദ്യാർത്ഥി മാറ്റം ആഗ്രഹിക്കുന്ന ഏതൊരു സ്കൂളിലേയ്ക്കും നിലവിൽ ഒഴിവുകളില്ലെങ്കിലും അപേക്ഷ നൽകാവുന്നതാണ്. പ്രസ്തുത സ്കൂളിൽ നിന്നും ഏതെങ്കിലും വിദ്യാർത്ഥി സ്‌കൂൾ മാറ്റത്തിലൂടെ പോകുന്ന ഒഴിവു വന്നാൽ ആ ഒഴിവിലേയ്ക്ക് നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്നതാണ്. കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഓപ്ഷനുകൾ ചേർക്കാനുള്ള ബോക്‌സിൽ മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്കൂളുകളും കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ സെലക്‌ട് ചെയ്ത് സബ്‌മിറ്റ് ചെയ്യുക. കൺഫർമേഷൻ പൂർത്തീകരിച്ച അപേക്ഷകളിൽ സ്‌കൂൾ ട്രാൻസ്‌ഫറും കോമ്പിനേഷൻ ട്രാൻസ്ഫറും ഒരുമിച്ചായിരിക്കും പ്രോസസ് ചെയ്യുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായി https://hscap.kerala.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary:

Kerala Plus One Admission 2026, Check the last date to apply for Class 11 school and combination transfer on HSCAP portal. Find vacancy lists, and step-by-step application details.

Follow Us