Kerala +1 Improvement Result: കാത്തിരിപ്പിന് വിരാമം; പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് റിസൾട്ട് ഉടന്‍
Kerala Plus One Improvement Result Date: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസള്‍ട്ട് ഡിസംബര്‍ രണ്ടിനോ അതിനുള്ളിലോ പ്രസിദ്ധീകരിച്ചേക്കുമെന്ന് അനൗദ്യോഗിക വിവരം. മൂല്യനിര്‍ണയ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നാണ് വിവരം. നാളെ ബോര്‍ഡ് മീറ്റിങ് കൂടാന്‍ സാധ്യത. ഈ മീറ്റിങിലാകും ഫലപ്രഖ്യാപനത്തെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്.

പ്രതീകാത്മക ചിത്രം
പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസള്‍ട്ട് ഡിസംബര്‍ രണ്ടിനോ അതിനുള്ളിലോ പ്രസിദ്ധീകരിച്ചേക്കുമെന്ന് അനൗദ്യോഗിക വിവരം. മൂല്യനിര്‍ണയ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നാണ് വിവരം. നാളെ (നവംബര്‍ 30) ബോര്‍ഡ് മീറ്റിങ് കൂടാന്‍ സാധ്യതയുണ്ട്. ഈ മീറ്റിങിലാകും ഫലപ്രഖ്യാപനത്തെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. ഇതിനുശേഷം വൈകാതെ റിസള്‍ട്ട് പുറത്തുവിടും. results.hse.kerala.gov.in എന്ന ജനറല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റിന്റെ എക്‌സാമിനേഷന്‍ റിസള്‍ട്ട് പോര്‍ട്ടലിലാണ് ഫലം പുറത്തുവിടാറുള്ളത്. ഈ വെബ്‌സൈറ്റിലൂടെ റിസള്‍ട്ട് പുറത്തുവരാനാണ് സാധ്യത.
റിസള്‍ട്ട് എങ്ങനെ പരിശോധിക്കാം?
- ഫലപ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- തുടര്‍ന്ന് പ്രസ്തുത പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ‘ചെക്ക് റിസള്‍ട്ട്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് വരുന്ന പേജില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി സബ്മിറ്റ് ചെയ്യുക
സെക്കന്‍ഡ് ടെര്‍മിനല്‍ എക്‌സാമിനേഷന്‍
അതേസമയം, ഡിസംബറില്‍ നടക്കുന്ന സെക്കന്‍ഡ് ടെര്‍മിനല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍. പരീക്ഷകള്‍ ഡിസംബര്‍ എട്ടിന് ആരംഭിച്ച് 17-ന് സമാപിക്കും. രാവിലെയുള്ള പരീക്ഷകള്‍ 9.30-നും ഉച്ചകഴിഞ്ഞുള്ളവ 1.30-നും ആരംഭിക്കും (വെള്ളിയാഴ്ചകളില്‍ രണ്ടു മണിക്ക്). ടൈം ടേബിള്‍ പരിശോധിക്കാം.
Also Read: Christmas Exam Timetable: ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ: 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തീയതികൾ
പ്ലസ്ടു ടൈം ടേബിള്‍
- ഡിസംബര്‍ എട്ടിന് രാവിലെ: ഇക്കണോമിക്‌സ്, ഇലക്ട്രോണിക് സിസ്റ്റംസ്
- ഡിസംബര്‍ ഒമ്പതിന് രാവിലെ: ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപ്പോളജി
- ഡിസംബര്‍ 10-ന് രാവിലെ: പാര്‍ട്ട് 2 ഭാഷകള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
- ഡിസംബര്‍ 11-ന് രാവിലെ: മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ഭാഷകള്‍, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി
- ഡിസംബര്‍ 14-ന് രാവിലെ; കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- ഡിസംബര്‍ 15-ന് രാവിലെ: ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
- ഡിസംബര്‍ 16-ന് രാവിലെ: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്
- ഡിസംബര്‍ 16-ന് ഉച്ചകഴിഞ്ഞ്: ജോഗ്രഫി, മ്യൂസിക്ക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
- ഡിസംബര്‍ 17-ന് രാവിലെ: പാര്‍ട്ട് 1 ഇംഗ്ലീഷ്
പ്ലസ് വണ്‍ ടൈം ടേബിള്‍
- ഡിസംബര്‍ എട്ടിന് ഉച്ചകഴിഞ്ഞ്: ഇക്കണോമിക്‌സ്, ഇലക്ട്രോണിക് സിസ്റ്റംസ്
- ഡിസംബര്‍ ഒമ്പതിന് ഉച്ചകഴിഞ്ഞ്: പാര്‍ട്ട് 1 ഇംഗ്ലീഷ്
- ഡിസംബര്‍ 10-ന് ഉച്ചകഴിഞ്ഞ്: ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപ്പോളജി
- ഡിസംബര്‍ 11-ന് ഉച്ചകഴിഞ്ഞ്: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്
- ഡിസംബര്‍ 14-ന് രാവിലെ: മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ഭാഷകള്‍, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി
- ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ്: ജോഗ്രഫി, മ്യൂസിക്ക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
- ഡിസംബര്‍ 15-ന് ഉച്ചകഴിഞ്ഞ്: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- ഡിസംബര്‍ 16-ന് ഉച്ചകഴിഞ്ഞ്: ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
- ഡിസംബര്‍ 17-ന് ഉച്ചകഴിഞ്ഞ്; പാര്‍ട്ട് 2 ഭാഷകള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
English Summary
Plus One improvement results are expected to be published on or before December 2. The evaluation process is almost complete. A board meeting is likely to be held tomorrow, November 30, to make a final decision. The results will be released shortly after this meeting.