AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus One Result 2025: സൈറ്റ് ഹാങ്ങായാലും ഇന്റർനെറ്റ് ഇല്ലെങ്കിലും ഒറ്റ മെസ്സേജിൽ സിപിളായി പ്ലസ് വൺ ഫലമറിയാം

Kerala Plus One result 2025 through SMS without internet: നിങ്ങളുടെ രജിസ്റ്റർ നമ്പർ 1234567890 ആണെങ്കിൽ, നിങ്ങൾ KERALA11 1234567890 എന്ന് ടൈപ്പ് ചെയ്ത് 56263 എന്ന നമ്പറിലേക്ക് അയക്കുക. പരീക്ഷാ ഫലം (വിഷയം തിരിച്ചുള്ള മാർക്കുകൾ, പാസ്/ഫെയിൽ നില മുതലായവ) ഒരു SMS മറുപടിയായി ലഭിക്കും.

Kerala Plus One Result 2025: സൈറ്റ് ഹാങ്ങായാലും ഇന്റർനെറ്റ് ഇല്ലെങ്കിലും ഒറ്റ മെസ്സേജിൽ സിപിളായി പ്ലസ് വൺ ഫലമറിയാം
Plus One Result 2025Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 31 May 2025 | 08:30 PM

തിരുവനന്തപുരം: പ്ലസ് വൺ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് വിദ്യാർത്ഥികൾ. ഇനി മണിക്കൂറുകൾ മാത്രമേ റിസൾട്ട് വരാൻ ബാക്കിയുള്ളൂ. ജൂൺ രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് ഫലം പ്രസിദ്ധീകരിക്കാനാണ് ഒടുവിലത്തെ തീരുമാനം. പലപ്പോഴും ഫലം വന്ന ഉടൻ സൈറ്റ് ഹാങ്ങാവുകയോ നെറ്റ് പ്രശ്നങ്ങൾ വരികയോ ചെയ്യുന്നത് പതിവാണ്. എന്നാൽ ഇതൊന്നുമില്ലാതെ സാധാരണ എസ്.എം എസ് വഴി ഫലമറിയാം. എങ്ങനെ എന്നു നോക്കാം.

 

എളുപ്പവഴി

KERALA 11<space>നിങ്ങളുടെ_രജിസ്റ്റർ_നമ്പർ എന്ന് 56263 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാൽ മതി.
ഉദാഹരണം: നിങ്ങളുടെ രജിസ്റ്റർ നമ്പർ 1234567890 ആണെങ്കിൽ, നിങ്ങൾ KERALA11 1234567890 എന്ന് ടൈപ്പ് ചെയ്ത് 56263 എന്ന നമ്പറിലേക്ക് അയക്കുക. പരീക്ഷാ ഫലം (വിഷയം തിരിച്ചുള്ള മാർക്കുകൾ, പാസ്/ഫെയിൽ നില മുതലായവ) ഒരു SMS മറുപടിയായി ലഭിക്കും.

 

ഫലം പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ

  • results.kite.kerala.gov.in
  • results.hse.kerala.gov.in/results/
  • prd.kerala.gov.in
  • keralaresults.nic.in
  • pareekshabhavan.kerala.gov.in
  • dhsekerala.gov.in

ഓൺലൈനിൽ ഫലം പരിശോധിക്കാൻ നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ആവശ്യമാണ്.

മൊബൈൽ ആപ്പുകൾ

PRD LIVE: ഗൂഗിൾ പ്ലേ സ്റ്റോറിൽ സാധാരണയായി ഈ ആപ്പ് ലഭ്യമാണ്. നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം കാണാൻ സാധിക്കും.
Saphalam 2025: കേരള ബോർഡ് പരീക്ഷാ ഫലങ്ങൾക്കായി സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു ആപ്പാണിത്.
സ്കൂൾ തിരിച്ചുള്ള ഫലം:

ചില ഔദ്യോഗിക വെബ്സൈറ്റുകളിൽ (ഉദാഹരണത്തിന്, results.kite.kerala.gov.in) “Schoolwise Result” എന്ന ഓപ്ഷൻ ഉണ്ടാകും. നിങ്ങളുടെ സ്കൂൾ കോഡ് നൽകി നിങ്ങളുടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും ഫലം പരിശോധിക്കാൻ സാധിക്കും.

Follow Us