AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus Two Result 2026: പ്ലസ് ടു മാർക്ക് പേഴ്സൻ്റേജ് കണക്കാക്കാൻ ബുദ്ധിമുട്ടാണോ? ഇതാ എളുപ്പവഴി

Kerala Plus Two Calculate Mark Percentage: കേരളത്തിൽ സാധാരണയായി പ്ലസ് വൺ, പ്ലസ് ടു മാർക്കുകൾ ചേർത്താണ് ആകെ ശതമാനം കണക്കാക്കുന്നത്. ഉപരിപഠനത്തിനും കോളേജ് പ്രവേശനത്തിനും മാർക്കിൻ്റെ ശതമാനം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പക്ഷേ പലർക്കും ശതമാനം നോക്കുന്ന കാര്യത്തിൽ ചില സംശയങ്ങളും കൺഫ്യൂഷനും ഇപ്പോഴുമുണ്ട്. അങ്ങനെയെങ്കിൽ പ്ലസ് ടു മാർക്ക് പേഴ്സന്റേജ് വളരെ എളുപ്പത്തിൽ എങ്ങനെ മനസ്സിലാക്കാമെന്ന് നോക്കാം.

Kerala Plus Two Result 2026: പ്ലസ് ടു മാർക്ക് പേഴ്സൻ്റേജ് കണക്കാക്കാൻ ബുദ്ധിമുട്ടാണോ? ഇതാ എളുപ്പവഴി
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 15 Apr 2026 | 02:38 PM

ക്ഷകണക്കിന് വിദ്യാർത്ഥികളാണ് പ്ലസ് ടു ഫലം കാത്തിരിക്കുന്നത്. ഉപരിപഠനത്തിനായി തയ്യാറെടുക്കുകയാണ് ഓരോ വിദ്യാർത്ഥികളും. എന്നാൽ പ്ലസ് ടു ഫലം വന്നാലുടൻ എല്ലാവരും ആദ്യം പരിശോധിക്കുക തങ്ങൾക്ക് ലഭിച്ച മാർക്കിൻ്റെ ശതമാനമാണ്. ഉപരിപഠനത്തിനും കോളേജ് പ്രവേശനത്തിനും മാർക്കിൻ്റെ ശതമാനം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പക്ഷേ പലർക്കും ശതമാനം നോക്കുന്ന കാര്യത്തിൽ ചില സംശയങ്ങളും കൺഫ്യൂഷനും ഇപ്പോഴുമുണ്ട്. അങ്ങനെയെങ്കിൽ പ്ലസ് ടു മാർക്ക് പേഴ്സന്റേജ് വളരെ എളുപ്പത്തിൽ എങ്ങനെ മനസ്സിലാക്കാമെന്ന് നോക്കാം.

ALSO READ: എന്‍ട്രന്‍സ് പരീക്ഷയുടെ പ്രാക്ടീസ് ടെസ്റ്റ് ചെയ്യേണ്ടത് എങ്ങനെ? ദേ, വളരെ സിമ്പിളാണ്‌

പേഴ്സൻ്റേജ് കണക്കാക്കാം എളുപ്പത്തിൽ

ഏത് പരീക്ഷയിലും നിങ്ങളുടെ മാർക്കിൻ്റെ ശതമാനം വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നത്, ലഭിച്ച ആകെ മാർക്കിനെ പരീക്ഷയുടെ ആകെ മാർക്കുമായി ഹരിച്ച് 100 കൊണ്ട് ​ഗുണിക്കുമ്പോൾ ശതമാനം കണ്ടെത്താൻ കഴിയും. എന്നാൽ കേരളത്തിൽ സാധാരണയായി പ്ലസ് വൺ, പ്ലസ് ടു മാർക്കുകൾ ചേർത്താണ് ആകെ ശതമാനം കണക്കാക്കുന്നത്.

പ്ലസ് വൺ 600ഉം, പ്ലസ് ടു 600ഉം ചേർത്ത് ആകെ 1200 ആണ് മാർക്ക്. നിങ്ങൾക്ക് ലഭിച്ച ആകെ മാർക്കിനെ 12 കൊണ്ട് ഹരിച്ചാൽ പ്ലസ് ടുവിൻ്റെ ശതമാനം കണ്ടെത്താൻ സാധിക്കും. ഉദാഹരണത്തിന് നിങ്ങൾക്ക് കിട്ടിയ മാർക്ക് 1090 ആണെന്ന് കരുതുക ഇതിനെ 12 കൊണ്ട് ഹരിക്കുമ്പോൾ 90 ശതമാനമാണ് ലഭിക്കുന്നത് ഇതാണ് നിങ്ങളുടെ പേഴ്സൻ്റേജ്.

എഞ്ചിനീയറിംഗ്, മെഡിക്കൽ കോഴ്സുകളുടെ പ്രവേശനത്തിനായി ഫിസിക്സ്, കെമസ്ട്രി, കണക്ക്, ബയോളജി തുടങ്ങിയ വിഷയങ്ങളുടെ ശതമാനം മാത്രമാണ് പരിഗണിക്കുന്നത്. അങ്ങനെയെങ്കിൽ ആ വിഷയങ്ങളുടെ മാത്രം ശതമാനം കണക്കാക്കാൻ ലഭിച്ച ആകെ മാർക്കിനെ ആ വിഷയങ്ങളുടെ മാക്സിമം മാർക്ക് കൊണ്ട് ഹരിച്ച് ശതമാനം കണ്ടെത്താവുന്നതാണ്.

Follow Us