Kerala PSC: ഡിഗ്രി പ്രിലിമിനറി പിഎസ്‌സി പരീക്ഷ മെയ് രണ്ടിന്; അഡ്മിറ്റ് കാര്‍ഡ് പുറത്ത്; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
Kerala PSC Admit Card: ഡിഗ്രി പ്രിലിമിനറി പരീക്ഷകള്‍ മെയ് രണ്ടിന്. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എസ്‌ഐ, അസിസ്റ്റന്റ് ജെയിലര്‍, വിവിധ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ്, ജൂനിയര്‍ കാഷ്യര്‍ തുടങ്ങിയ വിവിധ തസ്തികളിലേക്കാണ് കോമണ്‍ പരീക്ഷ നടത്തുന്നത്.
കേരള പിഎസ്‌സി നടത്തുന്ന ഡിഗ്രി പ്രിലിമിനറി പരീക്ഷകള്‍ മെയ് രണ്ടിന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എസ്‌ഐ, അസിസ്റ്റന്റ് ജെയിലര്‍, വിവിധ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ്, ജൂനിയര്‍ കാഷ്യര്‍ തുടങ്ങിയ വിവിധ തസ്തികളിലേക്കാണ് കോമണ്‍ പരീക്ഷ നടത്തുന്നത്.
മെയ് രണ്ടിന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 3.05 വരെയാണ് പരീക്ഷ നടത്തുന്നത്. ഇതില്‍ ആദ്യ 20 മിനിറ്റ് ഐഡിയുടെയും, അഡ്മിഷന്‍ ടിക്കറ്റിന്റെയും വെരിഫിക്കേഷന് വേണ്ടിയുള്ളതാണ്. 1.30-ന് ശേഷം എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
ശ്രദ്ധിക്കുക
പരീക്ഷാ ഹാളിൽ ക്യുആർ കോഡും പിഎസ്‌സിയുടെ എംബ്ലവും ഉള്ള അഡ്മിഷൻ ടിക്കറ്റുകളാണ് ഹാജരാക്കേണ്ടത്. അഡ്മിഷന്‍ ടിക്കറ്റില്‍ ക്യുആർ കോഡും എംബ്ലവും ഇല്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോയ്ക്ക് താഴെ പേരും, ഫോട്ടോ എടുത്ത തീയതിയും ഉണ്ടാകണം.
പ്രധാന നിര്‍ദ്ദേശങ്ങള്‍
പരീക്ഷാ ഹാളിൽ അനുവദിച്ചിരിക്കുന്ന സീറ്റിൽ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ ഇരിക്കാവൂ. രജിസ്റ്റർ നമ്പർ അനുസരിച്ച് അനുവദിച്ചിരിക്കുന്ന സീറ്റുകളിലാണ് ഇരിക്കേണ്ടത്. പരീക്ഷ ആരംഭിച്ചതിന് ശേഷം പരീക്ഷാ ഹാളിൽ പ്രവേശിക്കാനോ പരീക്ഷ കഴിയുന്നതുവരെ ഹാൾ വിട്ടുപോകാനോ ഉദ്യോഗാർത്ഥികളെ അനുവദിക്കില്ല.
അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, ബോൾ പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിലേക്ക് ഉദ്യോഗാർത്ഥികൾ കൊണ്ടുവരാവൂ. ബാഗ്, വാച്ച്, പഴ്‌സ്, മൊബൈൽ ഫോൺ തുടങ്ങിയവ ക്ലോക്ക് റൂമിൽ സൂക്ഷിക്കേണ്ടതാണ്. ഇത്തരം വസ്തുക്കളുമായി പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചാല്‍ നടപടി നേരിടേണ്ടി വരും.
നിരോധിച്ചിരിക്കുന്ന വസ്തുക്കള്‍
ടെക്സ്റ്റ് മെറ്റീരിയൽ, കടലാസ് കഷണങ്ങൾ പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, റൈറ്റിംഗ് പാഡ്, പെൻ ഡ്രൈവ്, ഇറേസർ, കാൽക്കുലേറ്റർ, ലോഗ് ടേബിൾ, ഇലക്ട്രോണിക് പേന, സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോണുകൾ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്. ക്യാമറ, ബ്ലൂടൂത്ത് ഉപകരണം, വാച്ച് തുടങ്ങിയവയുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്.
അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. അഡ്മിറ്റ് കാര്‍ഡിലെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും വായിക്കുകയും, പാലിക്കുകയും വേണം.