Kerala PSC Exam Time: ഇനി ‘അത്ര’ സമയം കിട്ടില്ല, പുതിയ മാറ്റങ്ങളുമായി പിഎസ്‌സി; വന്‍ പരിഷ്‌കാരം

Kerala public service commission exam and verification time reform: പിഎസ്‌സി പരീക്ഷാ സമയത്തില്‍ വന്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷയുടെയും, വെരിഫിക്കേഷന്റെയും സമയത്തില്‍ മാറ്റമുണ്ടാകുമെന്നാണ് വിവരം. ഈ മാസം മുതല്‍ രാവിലെ ആരംഭിക്കുന്ന പരീക്ഷകളുടെ സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നു

Kerala PSC Exam Time: ഇനി അത്ര സമയം കിട്ടില്ല, പുതിയ മാറ്റങ്ങളുമായി പിഎസ്‌സി; വന്‍ പരിഷ്‌കാരം

Kerala PSC

Updated On: 

07 Sep 2025 | 05:36 PM

കേരള പിഎസ്‌സി പരീക്ഷാ സമയത്തില്‍ വന്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷയുടെയും, വെരിഫിക്കേഷന്റെയും സമയത്തില്‍ മാറ്റമുണ്ടാകുമെന്നാണ് വിവരം. ഈ മാസം മുതല്‍ രാവിലെ ആരംഭിക്കുന്ന പരീക്ഷകളുടെ സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നു. രാവിലെ 7.15ന് ആരംഭിക്കേണ്ട പരീക്ഷകള്‍ ഏഴ് മണിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതോടൊപ്പം പരീക്ഷയുടെ വെരിഫിക്കേഷന്‍ ടൈമിലും മാറ്റം വരുത്തിയേക്കും. നേരത്തെ 30 മിനിറ്റായിരുന്നു ഐഡി കാര്‍ഡിന്റെയും, അഡ്മിറ്റ് കാര്‍ഡിന്റെയും വെരിഫിക്കേഷന് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് അനുവദിച്ചിരുന്നത്. ഇത് 20 മിനിറ്റായി കുറയ്ക്കാനാണ് നീക്കം.

അതായത് ഉച്ചയ്ക്ക് 1.30ന് വെരിഫിക്കേഷന്‍ ആരംഭിക്കുന്ന പരീക്ഷകള്‍ 1.50 മുതല്‍ എഴുതി തുടങ്ങാം. ഇതിനകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാകും. പരീക്ഷ 3.20ന്‌ കഴിയും. രാവിലെ ഏഴിന് വെരിഫിക്കേഷന്‍ ആരംഭിക്കുന്ന പരീക്ഷകള്‍, 8.50ന് പൂര്‍ത്തിയാകും.

അതേസമയം, പുതിയതായി 92 തസ്തികകളിലേക്ക് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാം. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് അടക്കമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Also Read: Kerala Administrative Tribunal Assistant: ബിരുദം മാത്രം മതി, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റാകാം, 83000 വരെ ശമ്പളം

ബിരുദധാരികളായ 18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 39300-83000 ആണ് പേ സ്‌കെയില്‍. നിയമത്തില്‍ ബിരുദമുണ്ടെങ്കില്‍ അഭിലഷണീയം. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. keralapsc.gov.in എന്ന കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷിക്കാം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ