AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Administrative Tribunal Assistant: ബിരുദം മാത്രം മതി, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റാകാം, 83000 വരെ ശമ്പളം

Kerala Administrative Tribunal Assistant Recruitment 2025 Application Details: കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടത്. വിജ്ഞാപനത്തിന് അനുസൃതമായി സമർപ്പിക്കാത്ത അപേക്ഷകൾ തള്ളിക്കളയും

Kerala Administrative Tribunal Assistant: ബിരുദം മാത്രം മതി, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റാകാം, 83000 വരെ ശമ്പളം
പ്രതീകാത്മക ചിത്രം Image Credit source: seng kui Lim / 500px/Getty Images
jayadevan-am
Jayadevan AM | Published: 05 Sep 2025 16:43 PM

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) വിജ്ഞാപനം പുറപ്പെടുവിച്ചു. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. 39,300-83,000 ആണ് ശമ്പള സ്‌കെയില്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 18 മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമത്തില്‍ ബിരുദമുണ്ടെങ്കില്‍ അഭികാമ്യം. ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാം.

പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്‌. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. കമ്മീഷന്റെ വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്.

ഇതിന് മുമ്പ് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് അവരുടെ പ്രൊഫൈലില്‍ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷിക്കാം. പ്രൊഫൈലിലെ നോട്ടിഫിക്കേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്താല്‍ തസ്തികയുടെ വിശദാംശങ്ങള്‍ ലഭിക്കും. അതില്‍ ‘അപ്ലെ നൗ’ എന്ന ഓപ്ഷനാണ് അയക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. അപേക്ഷാ ഫീസ് ആവശ്യമില്ല.

Also Read: IBPS RRB Recruitment 2025: റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ വിളിക്കുന്നു; ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ വന്‍ റിക്രൂട്ട്‌മെന്റ്‌

കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടത്. വിജ്ഞാപനത്തിന് അനുസൃതമായി സമർപ്പിക്കാത്ത അപേക്ഷകൾ തള്ളിക്കളയും. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ പ്രൊഫൈലിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം.

പ്രൊഫൈലിലെ ‘മൈ ആപ്ലിക്കേഷന്‍സ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷയുടെ കോപ്പി ലഭിക്കും. ഇത് പ്രിന്റ് ഔട്ട് എടുക്കാം. യോഗ്യത, പരിചയം, പ്രായം മുതലായവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകൾ കമ്മീഷന്‍ ആവശ്യപ്പെടുമ്പോൾ ഉദ്യോഗാർത്ഥികൾ ഹാജരാക്കണം.