Kerala PSC PWD Recruitment 2025 : തുടക്ക ശമ്പളം അരലക്ഷം വരെ, പിഡബ്ലുഡിയിൽ അവസരം, വിശദവിവരങ്ങൾ ഇങ്ങനെ…
Kerala PSC PWD Recruitment 2025: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 രൂപ മുതൽ 125300 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. 21 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: എല്ലാവരുടെയും സ്വപ്നമാണ് സർക്കാർ ജോലി. പി ഡബ്ല്യു ഡിയിൽ മികച്ച ശമ്പളത്തോടെ സ്ഥിരം നിയമനം ലഭിക്കാൻ ഇപ്പോൾ ഇതാ അവസരം. കേരള പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർ തസ്തികയിലാണ് ഇപ്പോൾ ഒഴിവുള്ളത്. കേരള സർക്കാർ പി എസ് സി മുഖേന നടത്തുന്ന സ്ഥിര നിയമനമാണ് ഇത്. ഇതിനായി താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 3. അസിസ്റ്റന്റ് എഞ്ചിനീയർ ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 രൂപ മുതൽ 125300 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. 21 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്. കേരള സർവകലാശാലയുടെ ബിഎസ്സി, ബിടെക് എൻജിനീയറിങ് ഡിഗ്രിയോ അല്ലെങ്കിൽ മദ്രാസ് സർവകലാശാലയുടെ സിവിൽ ഡിഗ്രിയോ ഉള്ളവരാണ് അപേക്ഷിക്കേണ്ടത്. തത്തുല്യമായ യോഗ്യതയും പരിഗണിക്കും.
അതായത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയർസിന്റെ സിവിൽ എഞ്ചിനീയറിങ് ഉള്ള അസോസിയേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ തതുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും ഡിപ്ലോമ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സൽ നിന്നും സിവിൽ എഞ്ചിനീയറിങ് അസോസിയേറ്റ് മെമ്പർഷിപ്പ് എക്സാമിനേഷൻ എയും ബിയും സെക്ഷനിലുള്ള വിജയം എന്നിവയാണ് വേണ്ടത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കണം. ഇതിന് അപേക്ഷ ഉണ്ടായിരിക്കുന്നതല്ല.