AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Medical admission 2025 : മെഡിക്കൽ പ്രവേശനത്തിൽ ജാതി സംവരണത്തിന് മങ്ങലേറ്റു, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മുൻതൂക്കം

First-Phase Medical Allotment: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളിൽ 2842 വരെ റാങ്ക് ഉള്ള വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ചു.

Medical admission 2025 : മെഡിക്കൽ പ്രവേശനത്തിൽ ജാതി സംവരണത്തിന് മങ്ങലേറ്റു,  മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മുൻതൂക്കം
Mbbs - BAMS courseImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 20 Aug 2025 15:11 PM

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് (ഇ ഡബ്ല്യു എസ് ) മറ്റ് പിന്നോക്ക വിഭാഗങ്ങളേക്കാൾ ഉയർന്ന റാങ്കിൽ പ്രവേശനം ലഭിച്ചതായി റിപ്പോർട്ട്. ആദ്യഘട്ട അലോട്ട്മെന്റ് വിവരങ്ങൾ വിശകലനം ചെയ്യുമ്പോഴാണ് ഈ വിവരം വ്യക്തമാകുന്നത്.

സാധാരണയായി സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഉയർന്ന റാങ്ക് ആണെങ്കിലും അഡ്മിഷൻ ലഭിക്കാറുണ്ട്. അവരെക്കാൾ കൂടുതൽ ഈ ഡബ്ലു യു എസ് വിഭാഗക്കാർക്ക് പരിഗണന ലഭിച്ചതാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

 

അലോട്ട്മെന്റ് വിവരങ്ങൾ ഇങ്ങനെ

 

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളിൽ 2842 വരെ റാങ്ക് ഉള്ള വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ചു. മുസ്ലിം വിഭാഗത്തിന്റെ റാങ്ക് ലിസ്റ്റ് പരിശോധിക്കുമ്പോൾ 916 റാങ്ക് ആണ് ഈ വിഭാഗത്തിലെ അവസാന അഡ്മിഷൻ ലഭിച്ച റാങ്ക്.

ഈഴവ വിഭാഗത്തിന്റെത് പരിശോധിച്ചാൽ 1627 റാങ്ക് ലഭിച്ചവർക്ക് വരെ ഇത്തവണ പ്രവേശനം ലഭിച്ചിട്ടുണ്ട്. പിന്നോക്ക ഹിന്ദു വിഭാഗത്തിൽ 192 റാങ്ക് വരെ ഉള്ളവർക്കാണ് പ്രവേശനം ലഭിച്ചത്. 2674 ആണ് പിന്നോക്ക ക്രിസ്ത്യൻ വിഭാഗത്തിലെ പ്രവേശനം ലഭിച്ച അവസാന റാങ്ക്.

സംസ്ഥാനത്തെ സംവരണ മാനദണ്ഡങ്ങൾ അനുസരിച്ച് ഓരോ വിഭാഗത്തിലും നിശ്ചിത ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അലോട്ട്മെന്റ് പ്രക്രിയയിൽ ഉയർന്ന റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്ക് ഈ ഡബ്ലു എസ് വിഭാഗത്തിൽ പ്രവേശനം ലഭിച്ചത് സംവരണ തത്വങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.