Kerala PSC Exam Confirmation: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെ നിരവധി തസ്തികകള്‍; കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ സമയമായി

Kerala PSC Exam Latest Confirmation 2026: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം.

Kerala PSC Exam Confirmation: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെ നിരവധി തസ്തികകള്‍; കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ സമയമായി

Kerala PSC Building

Published: 

02 Mar 2026 | 07:41 PM

കേരള പിഎസ്‌സി നടത്തുന്ന വിവിധ പരീക്ഷകളിലേക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 18 വരെയാണ് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ സമയപരിധി അനുവദിച്ചിരിക്കുന്നത്. കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട ചില തസ്തികകളുടെ ചുരുക്കവിവരങ്ങള്‍ ചുവടെ.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് (454/2025)

2025 ഡിസംബര്‍ 31 വരെയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സമയപരിധി അനുവദിച്ചിരുന്നത്. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. പേ സ്‌കെയില്‍: 39,300 – 83,000

സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (017/2025)

ഈ തസ്തികയിലും എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. 2025 ജൂണ്‍ നാല് വരെയാണ് അപേക്ഷിക്കാന്‍ സമയപരിധി അനുവദിച്ചിരുന്നത്. പേ സ്‌കെയില്‍: 31,100-66,800

Also Read: SSLC Exam 2026: എസ്എസ്എൽസി പരീക്ഷ; ടെൻഷൻ വേണ്ട റിസൾട്ട് തിളങ്ങും, ഇതാ ലാസ്റ്റ് മിനിറ്റ് മാജിക്

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ് (269/2025)

2025 ഒക്ടോബര്‍ മൂന്നായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒഴിവുകള്‍ വ്യക്തമല്ല. പേ സ്‌കെയില്‍: 39,300 – 83,000

അസിസ്റ്റന്റ്/കാഷ്യർ/ക്ലാർക്ക് (382/2025, 383/2025, 573/2025)

അസിസ്റ്റന്റ്/കാഷ്യർ/ക്ലർക്ക് തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്, കെഎസ്ആർടിസി, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ്, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഫോർ എസ്‌സി & എസ്ടി ലിമിറ്റഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് (തൃശൂർ കോർപ്പറേഷന്റെ വൈദ്യുതി വിഭാഗം) തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലേക്കായി മൂന്ന് നോട്ടഫിക്കേഷനുകളാണ് പുറത്തുവിട്ടത്.

കണ്‍ഫര്‍മേഷന്‍ എങ്ങനെ നല്‍കാം?

keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ യൂസര്‍നെയിമും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ ഹോം പേജില്‍ ലഭ്യമാണ്. നിശ്ചിത സമയപരിധിക്കകം കണ്‍ഫര്‍മേഷന്‍ നല്‍കിയില്ലെങ്കില്‍ ആ പരീക്ഷ എഴുതാനാകില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ