Kerala PSC Exam Calendar 2026: ഈ വര്‍ഷം പിഎസ്‌സി നടത്തുന്നത് 679 തസ്തികകളിലേക്കുള്ള പരീക്ഷകള്‍; ബിരുദതല പ്രിലിമിനറി എന്ന് മുതല്‍? വിശദാംശങ്ങള്‍ പുറത്ത്‌

Kerala PSC Exam Schedule 2026 Out: പിഎസ്‌സി) 2026 ലെ പരീക്ഷാ കലണ്ടര്‍ പുറത്തുവിട്ടു. 679 തസ്തികകളുടെ പരീക്ഷാ കലണ്ടറാണ് കമ്മീഷന്‍ പുറത്തുവിട്ടത്. പ്രിലിമിനറി, മുഖ്യപരീക്ഷകള്‍, ഒറ്റത്തവണ പരീക്ഷകള്‍ എന്നിവ ഏകദേശം ഏത് മാസത്തില്‍ നടക്കുമെന്ന് കലണ്ടറില്‍ വ്യക്തമാകും

Kerala PSC Exam Calendar 2026: ഈ വര്‍ഷം പിഎസ്‌സി നടത്തുന്നത് 679 തസ്തികകളിലേക്കുള്ള പരീക്ഷകള്‍; ബിരുദതല പ്രിലിമിനറി എന്ന് മുതല്‍? വിശദാംശങ്ങള്‍ പുറത്ത്‌

Kerala PSC

Published: 

03 Jan 2026 | 02:40 PM

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) 2026 ലെ പരീക്ഷാ കലണ്ടര്‍ പുറത്തുവിട്ടു. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കലണ്ടര്‍ ലഭ്യമാണ്. 679 തസ്തികകളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് കമ്മീഷന്‍ പുറത്തുവിട്ടത്. പ്രിലിമിനറി, മുഖ്യപരീക്ഷകള്‍, ഒറ്റത്തവണ പരീക്ഷകള്‍ എന്നിവ ഏകദേശം ഏത് മാസത്തില്‍ നടക്കുമെന്ന് എക്‌സാം കലണ്ടറില്‍ വ്യക്തമാകും. പ്രധാന പരീക്ഷകളുടെ സാധ്യതാ ഷെഡ്യൂളുകള്‍ പരിശോധിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷ മെയ്-ജൂലൈ മാസത്തില്‍ നടക്കും. ഓഗസ്ത്-ഒക്ടോബര്‍ മാസത്തില്‍ മുഖ്യപരീക്ഷ നടത്തും. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍ അസിസ്റ്റന്റ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് ജെയിലര്‍, കെഎടി അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലേക്കുള്ള പരീക്ഷകളാണ് ബിരുദതലത്തില്‍ ഉള്‍പ്പെടുന്നത്.

പത്താം ക്ലാസ് തല പൊതുപ്രാഥമിക പരീക്ഷകള്‍ ജൂലൈ-സെപ്തംബര്‍ മാസത്തില്‍ നടത്താനാണ് നീക്കം. മുഖ്യപരീക്ഷ ഒക്ടോബര്‍-ഡിസംബര്‍ മാസത്തിലും നടത്തും. കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, ബെവ്‌കോ എല്‍ഡി ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Also Read: KDRB: തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍ ദേവസ്വങ്ങളില്‍ അവസരം; നിരവധി നോട്ടിഫിക്കേഷനുകളുമായി കെഡിആര്‍ബി

സെപ്തംബര്‍-നവംബര്‍ മാസത്തിലാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയ്ക്ക് പ്രിലിമിനറിയില്ലെന്നാണ് സൂചന. മെയ്-ജൂലൈ മാസത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്കുള്ള പരീക്ഷ നടത്തും. അസിസ്റ്റന്റ് പ്രൊഫസര്‍-മെഡിക്കല്‍ വിദ്യാഭ്യാസം, സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷകളും മെയ്-ജൂലൈ മാസത്തില്‍ നടത്തും.

പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷ ജൂണ്‍-ഓഗസ്ത് മാസത്തിലും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ജൂലൈ-സെപ്തംബര്‍ മാസത്തിലേക്കും പരീക്ഷ നടക്കും. പരീക്ഷാ ഷെഡ്യൂള്‍ വിശദമായി ഇവിടെ ലഭിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ