AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KDRB: തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍ ദേവസ്വങ്ങളില്‍ അവസരം; നിരവധി നോട്ടിഫിക്കേഷനുകളുമായി കെഡിആര്‍ബി

Kerala Devaswom Recruitment Board Invites Applications for Various Posts: വിവിധ തസ്തികകളിലേക്ക് കെഡിആര്‍ബി അപേക്ഷ ക്ഷണിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി എന്നിവിടങ്ങളിലാണ് അവസരം.

KDRB: തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍ ദേവസ്വങ്ങളില്‍ അവസരം; നിരവധി നോട്ടിഫിക്കേഷനുകളുമായി കെഡിആര്‍ബി
KDRBImage Credit source: kdrb.kerala.gov.in
Jayadevan AM
Jayadevan AM | Published: 02 Jan 2026 | 10:22 AM

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) അപേക്ഷ ക്ഷണിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 12 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൊച്ചിന്‍ ദേവസ്വത്തിലേക്ക് നാല് തസ്തികകളിലേക്കും, ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് അഞ്ച് തസ്തികകളിലേക്കും, കൂടല്‍മാണിക്യം ദേവസ്വത്തിലെ ഒരു തസ്തികയിലേക്കുമാണ് കെഡിആര്‍ബി വിജ്ഞാപനം പുറപ്പെടുവിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നാദസ്വരം കം വാച്ചര്‍ തസ്തികയിലേക്ക് ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡയറക്ട്, എന്‍സിഎ-ഈഴവ, എന്‍സിഎ-ഇഡബ്ല്യുഎസ്, എന്‍സിഎ-എസ്‌സി, എന്‍സിഎ-എസ്ടി, എന്‍സിഎ-ഒബിസി, എന്‍സിഎ-എട്ട് നാടാര്‍ എന്നിങ്ങനെയാണ് നാദസ്വരം കം വാച്ചര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനങ്ങള്‍ തരംതിരിച്ചിരിക്കുന്നത്.

തകില്‍ കം വാച്ചര്‍ തസ്തികയിലേക്ക് എന്‍സിഎ-ഈഴവ, എന്‍സിഎ-ഇഡബ്ല്യുഎസ്, എന്‍സിഎ-എസ്‌സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സ്‌ട്രോങ് റൂം ഗാര്‍ഡ് (എന്‍സിഎ-എസ്‌സി), ട്യൂട്ടര്‍ (നാദസ്വരം) (എന്‍സിഎ-ഈഴവ) തസ്തികകളിലേക്കും വിജ്ഞാപനമുണ്ട്.

Also Read: ADA Recruitment 2026: എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസിയിൽ അവസരം; 50000ത്തിന് മുകളിൽ ശമ്പളം

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) തസ്തികയിലേക്ക് നേരിട്ടും, എല്‍ഡി ടൈപ്പിസ്റ്റ് (ബൈ ട്രാന്‍സ്ഫര്‍) തസ്തികയിലേക്കും വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ക്ലര്‍ക്ക്/ജൂനിയര്‍ ദേവസ്വം ഓഫീസര്‍/ദേവസ്വം അസിസ്റ്റന്റ് തസ്തികയില്‍ എന്‍സിഎ-ഒബിസി, എന്‍സിഎ-എച്ച് നാടാര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായും കെഡിആര്‍ബി നോട്ടിഫിക്കേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

എല്‍ഡി ക്ലര്‍ക്ക് (എന്‍സിഎ-ഒബിസി), വാച്ച്മാന്‍ (എന്‍സിഎ-ഒബിസി), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (എന്‍സിഎ-ഇഡബ്ല്യുഎസ്), നഴ്‌സിങ് അസിസ്റ്റന്റ് -മെയില്‍ & ഫീമെയില്‍ (എന്‍സിഎ-ഇഡബ്ല്യുഎസ്) എന്നിവയാണ് ഗുരുവായൂര്‍ ദേവസ്വത്തിലെ വിജ്ഞാപനങ്ങള്‍. കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയില്‍ എല്‍ഡി ക്ലര്‍ക്ക് (എന്‍സിഎ-എസ്‌സി) തസ്തികയിലാണ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ജനുവരി 29 വരെ അപേക്ഷിക്കാം. ഓരോ തസ്തികയിലെയും വിശദാംശങ്ങള്‍ അറിയാം ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വായിക്കുക. kdrb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതേ വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷനും ലഭിക്കും.