AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC Recruitment: മുപ്പതിലേറെ സ്ഥാപനങ്ങള്‍, നിരവധി തസ്തികകള്‍; ബിരുദധാരികള്‍ക്കായി രണ്ട് പിഎസ്‌സി വിജ്ഞാപനങ്ങള്‍

Kerala psc releases company, board, corporation recruitment: മുപ്പതിലേറെ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് അവസരം. രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തുവിട്ടത്. നേരിട്ടുള്ള നിയമനമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം

Kerala PSC Recruitment: മുപ്പതിലേറെ സ്ഥാപനങ്ങള്‍, നിരവധി തസ്തികകള്‍; ബിരുദധാരികള്‍ക്കായി രണ്ട് പിഎസ്‌സി വിജ്ഞാപനങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: Constantine Johnny/gettyimages
jayadevan-am
Jayadevan AM | Published: 23 Oct 2025 14:15 PM

മുപ്പതിലേറെ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. ഫിനാൻഷ്യൽ എന്റർപ്രൈസസ്, കെഎസ്ഇബി, കെഎംഎംഎല്‍, കെൽട്രോൺ, കശുവണ്ടി വികസന കോർപ്പറേഷൻ, മലബാർ സിമന്റ്സ്, ഹാൻഡ്ലൂം വികസന കോർപ്പറേഷൻ, അഗ്രോ മെഷിനറി കോർപ്പറേഷൻ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ്, ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ, ഡെവലപ്‌മെന്റ്‌സ് അതോറിറ്റീസ്‌, കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ്, വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, വന വികസന കോർപ്പറേഷൻ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് ഒരു വിജ്ഞാപനം പുറത്തുവിട്ടിരിക്കുന്നത്.

ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, അസിസ്റ്റന്റ് ഗ്രേഡ് II, ക്ലർക്ക് ഗ്രേഡ് I, ടൈം കീപ്പർ ഗ്രേഡ് II, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയർ ക്ലാർക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 382/2025 ആണ് ഈ വിജ്ഞാപനത്തിന്റെ കാറ്റഗറി നമ്പര്‍.

കെഎസ്ആർടിസി, ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ്, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ, ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഫോർ എസ്‌സി ആന്‍ഡ്‌ എസ്ടി, ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സിഡ്‌കോ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡ് (ഔഷധി), കരകൗശല വികസന കോർപ്പറേഷൻ, ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, ഡ്രഗ്‌സ് ആന്‍ഡ്‌ ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രിക്കൽ ആന്‍ഡ്‌ അലൈഡ് എഞ്ചിനീയറിംഗ് കമ്പനി, ഷിപ്പിംഗ് ആന്‍ഡ്‌ ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, ഹെഡ്‌ലോഡ് വർക്കേഴ്‌സ് വെൽഫെയർ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്, കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡ്, ബാംബൂ കോർപ്പറേഷൻ, മറ്റ് ക്ഷേമനിധി ബോർഡുകൾ തുടങ്ങിയവയിലെ ഒഴിവുകളിലേക്കാണ് രണ്ടാമത്തെ വിജ്ഞാപനം പുറത്തുവിട്ടിരിക്കുന്നത്.

Also Read: കമ്പനി, ബോര്‍ഡുകളിലേക്ക് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം വരുന്നു; തീരുമാനിച്ച് പിഎസ്‌സി

383/2025 ആണ് കാറ്റഗറി നമ്പര്‍. ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് II, എൽഡി ക്ലാർക്ക്, ക്ലർക്ക്, ഫീൽഡ് അസിസ്റ്റന്റ്, ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍.

അതത് കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ് എന്നിവ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പള സ്‌കെയിലാകും ലഭിക്കുന്നത്. ഒഴിവുകള്‍ എത്രയുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതീക്ഷിത ഒഴിവുകളെന്ന് മാത്രമാണ്‌ വിജ്ഞാപനത്തില്‍ പറയുന്നത്. 18-36 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം. നവംബര്‍ 19 വരെ അപേക്ഷിക്കാം.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് അവരുടെ പ്രൊഫൈലുകള്‍ വഴി അപേക്ഷിക്കാം. അല്ലാത്തവര്‍ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (keralapsc.gov.in) പ്രവേശിച്ച് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് ഹോം പേജിലെ നോട്ടിഫിക്കേഷന്‍ ലിങ്ക് വഴി അപേക്ഷിക്കാം.