AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC: കമ്പനി, ബോര്‍ഡുകളിലേക്ക് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം വരുന്നു; തീരുമാനിച്ച് പിഎസ്‌സി

Kerala PSC Latest Notifications: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. ഒക്ടോബര്‍ 21ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം. ഒക്ടോബര്‍ 30 ആണ് അസാധാരണ ഗസറ്റ് തീയതി. ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

Kerala PSC: കമ്പനി, ബോര്‍ഡുകളിലേക്ക് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം വരുന്നു; തീരുമാനിച്ച് പിഎസ്‌സി
കേരള പബ്ലിക് സർവീസ് കമ്മീഷൻImage Credit source: facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION
jayadevan-am
Jayadevan AM | Published: 22 Oct 2025 15:03 PM

കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. ഒക്ടോബര്‍ 21ന് ചേര്‍ന്ന യോഗത്തിലാണ് കമ്മീഷന്‍ ഇക്കാര്യം തീരുമാനിച്ചത്. ഇതടക്കം 20 കാറ്റഗറികളിലേക്കാണ് പുതിയതായി വിജ്ഞാപനം വരുന്നത്. ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒമ്പതും, ജില്ലാ തലത്തില്‍ ഒരു തസ്തികയിലേക്കും വിജ്ഞാപനം വരുന്നുണ്ട്. മലപ്പുറം ജില്ലയില്‍ വനംവകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷനാണ് ജില്ലാതലത്തിലെ ഏക വിജ്ഞാപനം. സംസ്ഥാന, ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലും വിജ്ഞാപനം പുറപ്പെടുവിക്കും. ഒക്ടോബര്‍ 30 ആണ് അസാധാരണ ഗസറ്റ് തീയതി. ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം.

ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിക്‌സ് വകുപ്പില്‍ റിസര്‍ച്ച് ഓഫീസര്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഫിഷറീസ് വകുപ്പില്‍ ഓഫീസര്‍, മില്‍മയില്‍ സ്റ്റെനോഗ്രാഫര്‍, സ്റ്റെനോ ടൈപിസ്റ്റ്, പൊലീസ് ബാന്‍ഡ് യൂണിറ്റില്‍ കോണ്‍സ്റ്റബിള്‍, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് ഓഫീസര്‍, ജലഗതാഗത വകുപ്പില്‍ ബോട്ട് ലാസ്‌കര്‍, ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്കും സംസ്ഥാനതലത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ടീച്ചര്‍ (പട്ടികവര്‍ഗം) തസ്തികയിലേക്കുള്ള വിജ്ഞാപനമാണ് സംസ്ഥാനതലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായി പുറത്തുവിടുന്നത്. മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷനാണ് ജില്ലാ തലത്തിലെ ഏക സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്.

Also Read: പിഎസ്‌സി പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഇനി ഒട്ടും സംശയം വേണ്ട

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എസ്‌ഐയുസി നാടാര്‍), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ട്രെയിനി (എല്‍സി/എഐ), മലപ്പുറം ജില്ലയില്‍ ഹൈസ്‌കൂള്‍ ഉറുദു ടീച്ചര്‍ (എസ്‌സിസിസി), വിവിധ ജില്ലകളില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (വിശ്വകര്‍മ്മ, ഹിന്ദു നാടാര്‍, മുസ്ലീം, എല്‍സി/എഐ), തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ അമിനിറ്റീസ് അസിസ്റ്റന്റ് (ഒബിസി), എറണാകുളം ജില്ലയില്‍ വനംവകുപ്പിലെ വിവിധ തസ്തികകള്‍ (എസ്‌ഐയുസി നാടാര്‍) എന്നീ തസ്തികകളിലേക്ക് എന്‍സിഎ റിക്രൂട്ട്‌മെന്റായും വിജ്ഞാപനം വരുന്നുണ്ട്.