Kerala PSC Exam: മാറ്റിവെച്ച പിഎസ്‌സി പരീക്ഷകള്‍ 22-ന്; എന്തൊക്കെ ശ്രദ്ധിക്കണം?

Kerala PSC 10th level prelims exam on Aug 22: കേരള പിഎസ്‌സി മാറ്റിവെച്ച പത്താംതരം പ്രിലിമിനറി പരീക്ഷ ഓഗസ്ത് 22-ന് നടക്കും. ജൂലൈ 18-ന് നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട പരീക്ഷയാണ് 22-ലേക്ക് മാറ്റിയത്. ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ സ്റ്റോര്‍മാന്‍, ബെവ്‌കോ എല്‍ഡി ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷയാണ് നടക്കുന്നത്.

Kerala PSC Exam: മാറ്റിവെച്ച പിഎസ്‌സി പരീക്ഷകള്‍ 22-ന്; എന്തൊക്കെ ശ്രദ്ധിക്കണം?

Kerala Public Service Commission

Published: 

18 Aug 2026 | 07:02 PM

കേരള പിഎസ്‌സി മാറ്റിവെച്ച പത്താംതരം പ്രിലിമിനറി പരീക്ഷ ഓഗസ്ത് 22-ന് നടക്കും. ജൂലൈ 18-ന് നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട പരീക്ഷയാണ് 22-ലേക്ക് മാറ്റിയത്. ആലപ്പുഴയിലെ ലജ്‌നത്തുല്‍ മുഹമ്മദിയ സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം നല്‍കേണ്ട ചോദ്യപേപ്പര്‍ രാവിലെ നല്‍കിയതിന്റെ പേരിലാണ് പരീക്ഷ മാറ്റിയത്. പരീക്ഷാ കേന്ദ്രത്തിലെത്തിയതിന് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ച് മടങ്ങേണ്ടി വന്നു. പ്രതികൂല കാലാവസ്ഥ മൂലം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓഗസ്ത് ഒന്നിന് നടക്കേണ്ടിയിരുന്ന പരീക്ഷയും മാറ്റിവെച്ചിരുന്നു.

പ്രതികൂല കാലാവസ്ഥ മൂലം ഈ ജില്ലകളില്‍ പരീക്ഷയെഴുതാനാകാത്തവര്‍ക്കും, മതിയായ മറ്റ് കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും ഓഗസ്ത് 22-ലെ പരീക്ഷയെഴുതാം. ഓഗസ്ത് മൂന്ന് മുതല്‍ ഏഴ് വരെ ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ സാവകാശം അനുവദിച്ചിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷിച്ചവര്‍ക്കാണ് അവസരം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ സ്റ്റോര്‍മാന്‍, ബെവ്‌കോ എല്‍ഡി ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷയാണ് നടക്കുന്നത്. രാവിലെ 10.30 മുതല്‍ 12.05 വരെയാണ് പരീക്ഷ. രജിസ്റ്റർ നമ്പർ അനുസരിച്ച് അനുവദിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ ഇരിക്കാവൂ. പരീക്ഷ ആരംഭിച്ചതിന് ശേഷം ഒരു കാരണവശാലും ഉദ്യോഗാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. പരീക്ഷ അവസാനിക്കുന്നത് വരെ ഹാളിൽ നിന്ന് പുറത്തുപോകാനുമാകില്ല.

Also Read: SBI PO Exam Result 2026: എസ്ബിഐ പരീക്ഷ എഴുതിയവരാണോ? ഫലം ഉടനെത്തും; എങ്ങനെ പരിശോധിക്കാം?

അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, നീല അല്ലെങ്കിൽ കറുപ്പ് മഷിയുള്ള ബോൾ പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുവാദമുള്ളൂ. ബാഗ്, വാച്ച്, പേഴ്സ്, മൊബൈൽ ഫോൺ അല്ലെങ്കിൽ മറ്റ് സാമഗ്രികൾ എന്നിവ ക്ലോക്ക് റൂമിൽ സൂക്ഷിക്കണം.

ഇത്തരത്തിലുള്ള വസ്തുക്കൾ പരീക്ഷാ ഹാളിനുള്ളിൽ കൈവശം വെയ്ക്കുന്നതായി കണ്ടെത്തുന്ന ഉദ്യോഗാർത്ഥികളെ പിന്നീട് പിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകളിൽ നിന്നും ഡിബാർ ചെയ്യുന്നതാണ്. ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും അടങ്ങിയ ഫോട്ടോയാണ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്തിട്ടുള്ളത്. സ്കാൻ ചെയ്ത ഫോട്ടോ അഡ്മിഷൻ ടിക്കറ്റിൽ ലഭ്യമായിരിക്കും.

അഡ്മിഷൻ ടിക്കറ്റിൽ വേറെ ഫോട്ടോകൾ ഒന്നും തന്നെ ഒട്ടിക്കാൻ പാടുള്ളതല്ല. അഡ്മിഷൻ ടിക്കറ്റിലെ സ്കാൻ ചെയ്ത ഫോട്ടോയ്ക്ക് മുകളിൽ വേറെ ഫോട്ടോ ഒട്ടിച്ച് കൊണ്ടുപോകുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. കൂടാതെ അഡ്മിഷൻ ടിക്കറ്റിലെ ഫോട്ടോ നിർദ്ദിഷ്ട അളവിലുള്ളതല്ലെങ്കിലോ, തിരിച്ചറിയാൻ സാധിക്കാത്തതാണെങ്കിലോ, ഫോട്ടോയിൽ ഉദ്യോഗാർത്ഥിയുടെ പേരും തീയതിയും വ്യക്തമല്ലെങ്കിലോ അങ്ങനെയുള്ള ഉദ്യോഗാർത്ഥികളെ പരീക്ഷയിൽ പ്രവേശിപ്പിക്കുന്നതല്ല.

പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോട് ഉദ്യോഗാർത്ഥികൾ മോശമായി പെരുമാറരുത്‌. പരീക്ഷയിൽ അട്ടിമറികളോ കൃത്രിമത്വങ്ങളോ കാണിക്കാനോ പാടില്ല. മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉദ്യോഗാർത്ഥികളുടെ ഉത്തരം കടലാസുകൾ അസാധുവാക്കുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

English Summary

The Kerala PSC rescheduled 10th Level Preliminary exam will take place on August 22. The test was postponed earlier due to question paper mix-ups and bad weather. Eligible candidates who applied between August 3 and 7 can appear for the exam. Applicants must follow strict guidelines, including proper hall tickets and IDs.

Loading...
Unable to load recommendations.
Follow Us
Related Stories
SBI PO Exam Result 2026: എസ്ബിഐ പരീക്ഷ എഴുതിയവരാണോ? ഫലം ഉടനെത്തും; എങ്ങനെ പരിശോധിക്കാം?
RRB Recruitment 2026: റെയിൽവേയിൽ സ്വപ്ന ജോലി! 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും
KEAM 2026: മെഡിക്കല്‍ താത്കാലിക കാറ്റഗറി ലിസ്റ്റില്‍ പരാതി അറിയിക്കാം; സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം
Kerala School Onam Celebration: ഓണം കളറാക്കിക്കോളീൻ! സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; മന്ത്രിയുടെ ഉത്തരവ്
KEAM 2026: മെഡിക്കല്‍ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; ഓപ്ഷന്‍ രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ട തീയതികള്‍
IBPS Exam PO 2026: പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! IBPS PO അഡ്മിറ്റ് കാർഡ് എങ്ങനെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
മുല്ലപ്പൂ വാടില്ല! അല്പം അരിയും വാഴയിലയും മാത്രം മതി
വിശാഖം നാളിലെ പൂക്കളത്തിൽ ഈ പൂവ് പ്രധാനി!
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ