മഴക്കെടുതി: നാല് ദിവസത്തെ PSC പരീക്ഷകൾ മാറ്റി

Kerala PSC Important Notice- exams postponed: സംസ്ഥാനത്തെ മഴക്കെടുതികൾ കണക്കിലെടുത്ത് ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പബ്ലിക് സർവീസ് കമ്മിഷൻ (PSC) പരീക്ഷകൾ മാറ്റിവച്ചു. ഈ തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മഴക്കെടുതി: നാല് ദിവസത്തെ PSC പരീക്ഷകൾ മാറ്റി

Kerala Psc Important Notice Exams Postponed

Published: 

03 Aug 2026 | 11:16 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികൾ കണക്കിലെടുത്ത് ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പബ്ലിക് സർവീസ് കമ്മിഷൻ (PSC) പരീക്ഷകൾ മാറ്റിവച്ചു. ഈ തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇത് കൂടാതെ വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 211/2025, 212/2025, 213/2025, 214/2025-തസ്തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു, ഇതിന്റെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ ഓഗസ്റ്റ് 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ആണ് മാറ്റിവച്ചത്. ഇതിന്റെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ALSO READ: മഴ തുടരും, അ‌വധിയും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അ‌വധി

വീണ്ടും അ‌വസരം

അ‌തേസമയം, 2026 ജൂലായ് 18-ന് നടന്ന പത്താംതരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം), 2026 ആഗസ്ത് 1-ന് നടന്ന മൂന്നാം, നാലാം ഘട്ട പ്രാഥമിക പരീക്ഷകൾ എന്നിവ മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്കാണ് വീണ്ടും പരീക്ഷ എഴുതാൻ പിന്നീട് അവസരം നൽകും എന്ന അ‌റിയിപ്പും എത്തിയിട്ടുണ്ട്.

അംഗീകൃത സര്‍വകലാശാല/സ്ഥാപന പരീക്ഷ ഉണ്ടായിരുന്നവര്‍, അപകടമോ അസുഖമോ മൂലം ചികിത്സയിലായിരുന്നവര്‍, പ്രസവസംബന്ധമായ അസുഖമുള്ളവര്‍, സ്വന്തം വിവാഹം നടന്നവര്‍, അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ എന്നിവര്‍ക്ക് വീണ്ടും ഈ പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കൂടാതെ പ്രകൃതിക്ഷോഭം മൂലം പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും വീണ്ടും അ‌വസരം കിട്ടും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ആഗസ്ത് 1-ലെ കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കാണ് അവസരം ലഭിക്കുക. ഉദ്യോഗാർഥികൾ ഇതിനായി ആവശ്യമായ രേഖകൾ ഹാജരാക്കണം. പുനഃപരീക്ഷ ഓഗസ്റ്റ് 22 -ന് രാവിലെ 10.30 മുതൽ 12.05 വരെ നടക്കും.

പുനപരീക്ഷയ്ക്ക് വേണ്ടി ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പിഎസ്‍സി ജില്ലാ ഓഫീസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഇ എഫ് വിഭാഗത്തില്‍ നല്‍കണം. 2026 ഓഗസ്റ്റ് 3 മുതല്‍ 7ന് വൈകുന്നേരം 5.15 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

ഓഗസ്റ്റ് മൂന്നിന് മുമ്പ് ലഭ്യമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അ‌പേക്ഷകർ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതാണ്. തപാൽ/ഇ.മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൻറെ മാതൃക പിഎസ്‍സി വെബ്സൈറ്റിൻറെ ഹോം പേജിൽ മസ്റ്റ് നോ എന്ന ലിങ്കിൽ പിഎസ്‍സി എക്സാമിനേഷൻ അപ്ഡേറ്റ്സ് എന്ന പേജിൽ ലഭിക്കും.

English Summary

The Public Service Commission (PSC) examinations scheduled for August 4, 5, 6 and 10 have been postponed in view of the rains in various districts of Kerala. All online and OMR examinations scheduled for these dates have been postponed. The revised dates will be announced later.

Follow Us
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ