AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kochi Metro Apprentice Posts: പരീക്ഷയില്ലാതെ കൊച്ചി മെട്രോയിൽ ജോലി നേടാം; അപേക്ഷിക്കാൻ ദിവസങ്ങൾ മാത്രം

Kochi Metro Rail Recruitment 2026: വിവിധ ട്രേഡുകളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 70 അപ്രന്റിസ്‌ഷിപ്പ് ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1961-ലെ അപ്രന്റിസ്‌സ് ആക്ട് പ്രകാരം ഒരു വർഷത്തെ പരിശീലനത്തിനായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വരെയാണ്. 

Kochi Metro Apprentice Posts: പരീക്ഷയില്ലാതെ കൊച്ചി മെട്രോയിൽ ജോലി നേടാം; അപേക്ഷിക്കാൻ ദിവസങ്ങൾ മാത്രം
Kochi Metro Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 02 Nov 2026 | 02:55 PM

കേന്ദ്ര-കേരള സർക്കാരുകളുടെ സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) എൻജിനീയറിംഗ്, മാനേജ്‌മെന്റ് ബിരുദധാരികൾക്കും ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കുമായി വമ്പൻ അവസരം. വിവിധ ട്രേഡുകളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 70 അപ്രന്റിസ്‌ഷിപ്പ് ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1961-ലെ അപ്രന്റിസ്‌സ് ആക്ട് പ്രകാരം ഒരു വർഷത്തെ പരിശീലനത്തിനായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

എൻജിനീയറിംഗ് ബിരുദം (B.E / B.Tech – Civil, Electrical, Mechanical, Electronics, Computer Science മുതലായവ) പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നതിന് എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകരിൽനിന്ന് തയ്യാറാക്കുന്ന ഷോർട്ട്‌ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വരെയാണ്. ഇതുവരെ അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കുക.

ALSO READ: കോവളം ഐഎച്ച്എംസിടിയിൽ എൽ.ഡി. ക്ലർക്ക് ഒഴിവുകൾ; ശമ്പളം 63,200 വരെ!

ഒഴിവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസുകൾക്ക് ഒരു വർഷത്തെ പ്രായോഗിക പരിശീലനം ലഭിക്കും. ഇക്കാലയളവിൽ 9,600 രൂപ മുതൽ 12,300 രൂപ വരെ പ്രതിമാസ സ്റ്റൈപ്പൻഡും, കൂടാതെ ഭക്ഷണച്ചെലവിനായി പ്രതിമാസം 1,200 രൂപ അലവൻസും ലഭിക്കുന്നതാണ്. അപേക്ഷകർ നിശ്ചിത യോഗ്യതാ കോഴ്‌സ് ഫുൾ-ടൈം റെഗുലർ പഠനത്തിലൂടെ പൂർത്തിയാക്കിയിരിക്കണം. കൂടാതെ 18 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. അപേക്ഷകർ ബന്ധപ്പെട്ട NAPS അല്ലെങ്കിൽ NATS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, അപേക്ഷാ ഫോം കൊച്ചി മെട്രോ റെയിൽ ഓഫീസിൽ സമർപ്പിക്കുകയും വേണം. മുൻപ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല.

ഗ്രാജുവേറ്റ് അപ്രന്റീസ് (ടെക്നിക്കൽ) – ഈ വിഭാ​ഗത്തിൽ ആകെ 16 ഒഴിവുകളാണുള്ളത്. സിവിൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഐ.ടി / കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഗ്രാജുവേറ്റ് അപ്രന്റീസ് (നോൺ-ടെക്നിക്കൽ) – ഈ വിഭാ​ഗത്തിൽ ആകെ 06 ഒഴിവുകളാണുള്ളത്. ബി.ബി.എ, ബി.കോം, ബി.സി.എ എന്നീ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഡിപ്ലോമ ടെക്നീഷ്യൻ അപ്രന്റീസ് – ഈ വിഭാ​ഗത്തിൽ ആകെ 28 ഒഴിവുകളാണുള്ളത്. ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്.

ട്രേഡ് അപ്രന്റീസ് (ITI) – ഈ വിഭാ​ഗത്തിൽ ആകെ 20 ഒഴിവുകളാണുള്ളത്. ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, വെൽഡർ, ഫിറ്റർ, പ്ലംബർ എന്നീ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

ഐടിഐ ട്രേഡുകാർ NAPS പോർട്ടലിലോ (https://apprenticeshipindia.gov.in) ഡിഗ്രി/ഡിപ്ലോമക്കാർ NATS പോർട്ടലിലോ (https://nats.education.gov.in/) കയറി പ്രൊഫൈൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം, വിജ്ഞാപനത്തോടൊപ്പമുള്ള ബയോഡാറ്റ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഇനി പറയുന്ന വിലാസത്തിലേക്ക് അയക്കുക.

General Manager (HR, ADMN & TRG),
Kochi Metro Rail Ltd., Corporate Office, 4th Floor,
JLN Stadium Metro Station, Kaloor,
Kochi, Kerala – 682017.

English Summary:

Kochi Metro Rail Limited (KMRL), a joint venture of the Government of India and the Government of Kerala, is offering 70 apprenticeship opportunities. Applications are being accepted from 15 October to 10 November 2026.

Follow Us