AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Result 2025: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനവും ഫുൾ എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞു

Kerala Class 10 Board Result 2025: ഇത്തവണ കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകൾ എന്നിവിടങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2024-25 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) (Kerala SSLC Result 2025 websites online)

Kerala SSLC Result 2025: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനവും ഫുൾ എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞു
Nandha Das
Nandha Das | Edited By: TV9 Malayalam Desk | Updated On: 27 Apr 2026 | 01:55 PM

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2024-25 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. ഇത്തവണ കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകൾ എന്നിവിടങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. വൈകീട്ട് 4 മണി മുതൽ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും.

99.5 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99. 69 ശതമാനമാനമായിരുന്നു വിജയം. 4,24,583 വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 61,449 വിദ്യാര്‍ത്ഥികളാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ കുറവുണ്ട്. 71,831 പേരാണ് കഴിഞ്ഞ വര്‍ഷം മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കണ്ണൂർ ജില്ലയിയിലും 99.87%, ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലുമാണ്, 98.59%. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസുകാർ ഉള്ള ജില്ല മലപ്പുറമാണ്. 2,331 സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം.

ഫലം വേഗത്തില്‍ അറിയാം

ഇത്തവണ എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗിക പോർട്ടലുകളായ sslcexam.kerala.gov.in, results.kite.kerala.gov.in, pareekshabhavan.kerala.gov.in, prd.kerala.gov.in എന്നിവ വഴി അറിയാം. കൂടാതെ, ഡിജിലോക്കർ, എസ്എംഎസ് സേവനങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ഫലം അറിയുന്നതിന് ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. ഉടന്‍ വിശദമായ ഫലം ലഭിക്കുന്നതാണ്. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനം ഉപയോഗിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. പിആർഡി ലൈവ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

പ്ലസ് ടു ഫലം എന്ന്?

അതേസമയം 2024-25 അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി (പ്ലസ് ടു) പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും മെയ് 21ന് പ്രഖ്യാപിക്കും. www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും PRD Live, ഡിജിലോക്കർ,  എന്നീ മൊബൈല്‍ ആപ്പുകൾ വഴിയും എസ്എംഎസ് സേവനങ്ങൾ വഴിയും ഫലം പരിശോധിക്കാം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിലും ലഭ്യമാകും.

Follow Us