AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala School Onam Celebration: ഓണം കളറാക്കിക്കോളീൻ! സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; മന്ത്രിയുടെ ഉത്തരവ്

Kerala School Onam Celebration Dress Code: സ്കൂളുകളിലെ ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്നാണ് മന്ത്രിയുടെ ഉത്തരവ്. വരുന്ന ആഗസ്റ്റ് 21 നാണ് സ്കൂളുകളി‍ൽ ഓണാഘോഷ പരിപാടി നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനാണ് ഇതുമായ ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുതെന്ന് പ്രധാനാധ്യാപകർക്കും സ്കൂൾ മാനേജ്‌മെന്റുകൾക്കും നിർദ്ദേശം നൽകി.

Kerala School Onam Celebration: ഓണം കളറാക്കിക്കോളീൻ! സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; മന്ത്രിയുടെ ഉത്തരവ്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 17 Aug 2026 | 07:59 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് (Kerala School Onam Celebration) ആശ്വാസ വാർത്ത. ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. സ്കൂളുകളിലെ ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്നാണ് മന്ത്രിയുടെ ഉത്തരവ്. വരുന്ന ആഗസ്റ്റ് 21 നാണ് സ്കൂളുകളി‍ൽ ഓണാഘോഷ പരിപാടി നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനാണ് ഇതുമായ ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.

ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുതെന്ന് പ്രധാനാധ്യാപകർക്കും സ്കൂൾ മാനേജ്‌മെന്റുകൾക്കും നിർദ്ദേശം നൽകി. സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോമിൽ നിന്ന് ഇളവ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണാഘോഷ വേളകളിൽ യൂണിഫോമിന് പകരം വിദ്യാർഥികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ഓണപ്പരീക്ഷ തീയതികളിൽ മാറ്റം! 21-ലെ പരീക്ഷ ഓണം അവധി കഴിഞ്ഞ്

ഓണപ്പരീക്ഷയുമായ ബന്ധപ്പെട്ട വിവരങ്ങൾ

ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് ചീഫിന് പരാതി നൽകിയിരുന്നു. ​നിലവിൽ ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി അധ്യാപകരും വിദ്യാഭ്യാസ ചാനലുകളും വിദ്യാർത്ഥികൾക്ക് ക്ലാസുകളും നൽകുന്നുണ്ട്. എന്നാൽ, ഇതിന്റെ മറവിൽ ചില സോഷ്യൽ മീഡിയ ചാനലുകൾ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥികളുടെ പഠനത്തെയും പരീക്ഷയുടെ വിശ്വസനീയതയെയും നേരിട്ട് ബാധിക്കാവുന്ന വിഷയമായതിനാൽ, ഓണപ്പരീക്ഷകൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ തന്നെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും, ​പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയിരുന്നു. ഓണാഘോഷ ദിവസത്തെ പരീക്ഷയ്ക്കാണ് മാറ്റം.

ഓ​ഗസ്റ്റ് 21-ാം തീയതിയിൽ നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ ഓണം അവധിക്ക് ശേഷം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും പരാതി ഉന്നയിച്ചിരുന്നു. പരീക്ഷ നടക്കുന്നതിനാൽ ഓണം ആഘോഷിക്കാൻ കഴിയില്ലെന്നായിരുന്നു പരാതി. പരീക്ഷ മാറ്റിയതോടെ ഇനി വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. 21ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത് തീരുമാനം.

മറ്റ് ഓണപ്പരീക്ഷ മാറ്റമില്ലാതെ നിശ്ചയിച്ച തീയിതയിൽ തന്നെ നടക്കും. ഹൈസ്കൂൾ തലത്തിലെ പരീക്ഷകളുടെ ടൈംടേബിൾ പരിഷ്കരിച്ചിരുന്നു. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കാനാണ് ടൈംടേബിൾ പരിഷ്കരിച്ചത്. പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു നേരത്തേ നിശ്ചയിച്ചതു പ്രകാരം 13 നു തുടങ്ങി 20 ന് പരീക്ഷകൾ പൂർത്തിയാക്കാൻ തീരുമാനിച്ചു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും.

English Summary:

Kerala School Onam Celebration Dress Code 2026, Education Minister Orders Civil Dress For All Students. Check The Onam School Celebration Date And Guidelines Here.

Follow Us