Kerala School Holiday: സ്കൂൾ അവധിയാണേ….ഈ ജില്ലയിലുള്ളവർക്ക് ഇനി ബുധനാഴ്ച പോയാൽ മതി

Local Holiday in Thrissur: മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടാതെ കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലായെന്ന് ഉത്തരവിൽ പറഞ്ഞു.

Kerala School Holiday: സ്കൂൾ അവധിയാണേ....ഈ ജില്ലയിലുള്ളവർക്ക് ഇനി ബുധനാഴ്ച പോയാൽ മതി

പ്രതീകാത്മക ചിത്രം

Updated On: 

23 Feb 2026 | 08:01 PM

തൃശൂര്‍‌ വടക്കാഞ്ചേരി നഗരസഭ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍. ഉത്രാളിക്കാവ് പൂരത്തെ തുടർന്നാണ് ഫെബ്രുവരി 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. വടക്കാഞ്ചേരി നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും തലപ്പിള്ളി താലൂക്കിൽപ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനും നാളെ അവധിയായിരിക്കും.

എന്നാൽ മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടാതെ കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലായെന്ന് ഉത്തരവിൽ പറഞ്ഞു.

 

കൗണ്ടൗൺ തുടങ്ങി… ടെൻഷൻ വേണ്ട, ഒരുക്കങ്ങൾ തുടങ്ങാം

 

മാർച്ച് അഞ്ചിനാണ് ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. മാർച്ച് 30 വരെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ…

സമയക്രമീകരണമാണ് ആദ്യത്തേത്. പരീക്ഷ തുടങ്ങുന്നതിന് ഒരു 30 മിനിറ്റ് മുമ്പെങ്കിലും സ്കൂളിൽ എത്തിയിരിക്കണം. ‘കൂൾ ഓഫ് ടൈം’ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. ഏത് ചോദ്യമാണ് ആദ്യം എഴുതേണ്ടതെന്ന് ഈ സമയത്ത് നിശ്ചയിക്കുക. നന്നായി അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം എഴുതി തുടങ്ങുന്നതാണ് നല്ലത്.

അതുപോലെ, പരീക്ഷാ സമയത്ത് ഒരിക്കലും അമിതമായ ആവേശമോ ധൃതിയോ കാട്ടരുത്. ഓരോ ചോദ്യവും രണ്ടുവട്ടം വായിച്ച് അത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉത്തരം എഴുതുക. ഉത്തരങ്ങൾ വലിയ പാരഗ്രാഫുകളായി എഴുതുന്നതിന് പകരം, പോയിന്റുകളാക്കി മനസ്സിലാകുന്ന രീതിയിൽ ഭം​ഗിയായി എഴുതുന്നത് ഗുണം ചെയ്യും. പ്രധാന ഭാഗങ്ങൾ പെൻസിൽ ഉപയോഗിച്ച് അടിവരയിടുന്നത് കൂടുതൽ മാർക്ക് നേടി തരാൻ സഹായിക്കും.

പരീക്ഷയ്ക്ക് പോകുന്നതിന് തലേ ദിവസം തന്നെ ബാ​ഗിനുള്ളിൽ നിങ്ങളുടെ ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ എടുത്ത് വയ്ക്കുക. പരീക്ഷാക്കാലത്ത് ഉറക്കമിളച്ച് പഠിക്കരുത്. കുറഞ്ഞത് 6-7 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ