AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala School Holiday: ബാ​ഗെടുത്ത് ഓടല്ലേ… സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾ മാറ്റിയോ

Today Kerala School Holiday: കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന 2026 ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

Kerala School Holiday: ബാ​ഗെടുത്ത് ഓടല്ലേ… സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾ മാറ്റിയോ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 20 Jul 2026 | 06:38 AM

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. സംസ്ഥാന സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന 2026 ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

അതേസമയം, ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച കേരള സർവകലാശാലയിലെ പഠനവിഭാഗത്തിന് അവധിയായിരിക്കുമെന്ന് റജിസ്ട്രാർ അറിയിച്ചിരുന്നു. വൈസ് ചാൻസലറുടെ നിർദേശപ്രകാരം, കേരള സർവകലാശാല ജൂലൈ 20ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായും അറിയിപ്പിൽ പറയുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. സർവകലാശാലയിലെ ഓഫിസ് പ്രവർത്തനങ്ങൾ പതിവുപോലെ പ്രവർത്തിക്കും. എല്ലാ ഓഫിസ് ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും റജിസ്ട്രാർ അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സാങ്കേതിക സർവകലാശാല ഇന്നത്തെ പരീക്ഷകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ നടത്തേണ്ട പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. അതേസമയം മറ്റ് സർവകലാശാലകളിലടക്കം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ഇന്ന് പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി അനുവദിച്ച് ഉത്തരവിറക്കിയത്. തിങ്കളാഴ്ച അവധി വേണമെന്ന ആവശ്യം ശക്തമായി ഉയരുകയും നിരവധി മന്ത്രിമാർ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന കുട്ടി ആരാധകർക്ക് തിങ്കളാഴ്ച സ്കൂളിലെത്താനും മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ ഒരുക്കി വിടാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അവധി നൽകിയത്. അവധി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾ ശക്തമായിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെയും ആലപ്പുഴ ജില്ലയിലെയും വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ലോകകപ്പ് മത്സരം; കിരീടം തൂക്കി സ്പെയിൻ

ഫിഫ ലോകകപ്പ് കിരീടം തൂക്കി സ്പെയിൻ. ആവേശം നിറഞ്ഞ ഫൈനലിൽ അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ​ഗോൾരഹിതമായപ്പോൾ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ​ഗോളാണ് വിജയികളെ നിർണയിച്ചത്. 2010ലെ ആദ്യ കിരീട നേട്ടത്തിന് ശേഷം സ്പെയിനി‍ന്റെ രണ്ടാം നേട്ടമാണിത്. ലോകകപ്പ് കിരീടം നിലനിർത്താമെന്ന അർജന്റീനയുടെ മോഹത്തിനാണ് തിരശീല വീണത്. മത്സരത്തിൽ അർജന്റീന തീർത്തും നിറംമങ്ങിയ പ്രകടനമായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ അർജന്റീന സമനിലയ്ക്കായി ശ്രമിച്ചെങ്കിലും സ്പെയിൻ കുലുങ്ങിയില്ലെന്നത് ആവേശം വാനോളം ഉയർത്തി.

English Summary:

Government has declared a holiday for schools in Kerala today, Monday, July 20, following the FIFA World Cup 2026 Final. Kerala university have changed exams to another day. Check the update.

Follow Us