Kerala Local Holiday: പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍; ഓഫീസുകള്‍ക്കും അവധി
Kerala local holiday updates: ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരസഭ പരിധിയിലാണ് നവംബര്‍ 22ന് അവധി പ്രഖ്യാപിച്ചത്. നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് അവധി
തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് നവംബര്‍ 22ന് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ടായിരിക്കില്ല. നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകള്‍ക്കും മാറ്റമില്ല.
ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ട് വരെ നടക്കും. ബീമാപള്ളി ദർഗ ഷെരീഫിൽ നടക്കുന്ന വാർഷിക ഉറൂസ് ചന്ദനക്കുടം മഹോത്സവം എന്ന പേരിലും അറിയപ്പെടുന്നു.
Also Read: Kerala Christmas Exam 2025: ക്രിസ്മസ് പരീക്ഷാ ടൈം ടേബിള്‍ പുറത്ത്; അവധിയുടെ കാര്യത്തിലും തീരുമാനം
പൊതു അവധി
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധിയും ലഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ ഒമ്പതിന് അവധി ലഭിക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും അവധിയുണ്ടായിരിക്കും.