School Kalolsavam: സ്കൂൾ കലോത്സവത്തിന് ഇരട്ടിമധുരം; എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ

Kerala School Kalolsavam: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി ഏഴ് മുതൽ 11 വരെ തൃശൂരിലാണ് നടക്കുക. 249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 14,000 വിദ്യാർഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.

School Kalolsavam: സ്കൂൾ കലോത്സവത്തിന് ഇരട്ടിമധുരം; എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ

School Kalolsavam

Published: 

27 Sep 2025 | 05:44 PM

ആലപ്പുഴ: സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം ആരംഭിതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Kerala School Kalolsavam). കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ഇക്കൊല്ലം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലോത്സവത്തിനായി എത്തുന്നവരുടെ താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സ്വർണ്ണക്കപ്പ് തൃശൂരിലാണ്. അതിനാൽ ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കും.

Also Read: അവധികള്‍ ഇഷ്ടംപോലെ; ഇനി ഒക്ടോബര്‍ മൂന്നിന് സ്‌കൂളില്‍ പോയാല്‍ മതി

64ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി ഏഴ് മുതൽ 11 വരെ തൃശൂരിലാണ് നടക്കുക. 249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 14,000 വിദ്യാർഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. മത്സരങ്ങൾക്കായി ഏറ്റവും അനുയോജ്യമായ വേദികൾ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ സ്കൂൾ കലോത്സവം നടത്തുക. സർക്കാർ അനുവദിച്ച ബഡ്ജറ്റിന് പുറമെ, കലോത്സവം നടത്താൻ സ്പോൺസർമാരെ കണ്ടെത്തി മേള കൂടുതൽ വർണാഭമാക്കാൻ എല്ലാ സബ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു.

 

 

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ