AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Exam Result 2026: എസ്എസ്എൽസി പരീക്ഷാ ഫലം: മാർക്ക്‌ലിസ്റ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

Kerala SSLC Exam Result 2026 Update: പത്താം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ അവസാന വാരത്തോടെയോ മെയ് ആദ്യത്തോടെയോ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ പൊതുവേ പരീക്ഷാ മൂല്യനിർണ്ണയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഫലപ്രഖ്യാപിക്കുന്നതാണ്. എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം മെയ് നാലിനായതിനാൽ അതിന് ശേഷം പരീക്ഷ ഫലം പുറത്തുവിടാനുള്ള സാധ്യതയാണ് കാണുന്നത്.

Kerala SSLC Exam Result 2026: എസ്എസ്എൽസി പരീക്ഷാ ഫലം: മാർക്ക്‌ലിസ്റ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Edited By: Arun Nair | Updated On: 21 Apr 2026 | 11:30 AM

എസ്എസ്എൽസി പരീക്ഷ ഫലത്തിനായി കാത്തിരിക്കുകയാണ് ലക്ഷകണക്കിന് വിദ്യാർത്ഥികൾ. ഏപ്രിൽ 16 മുതൽ ചോദ്യപേപ്പറിൻ്റെ മൂല്യനിർണയം ആരംഭിച്ചിരുന്നു. മെയ്യ് ആദ്യ വാരമോ രണ്ടാം വാരമോ പരീക്ഷ ഫലം പ്രതീക്ഷിക്കാവുന്നതാണ്. ആദ്യമായി ബോർഡ് പരീക്ഷ എഴുതുന്നതിനാൽ വിദ്യാർത്ഥികളുടെ മനസ്സിൽ നിരവധി സംശയങ്ങളാണ് ഉള്ളത്. പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഏത് സൈറ്റിലാണ് കൃത്യമായി ഫലം ലഭിക്കുക, അതുപോലെ മാർക്ക് ലിസ്റ്റ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം തുടങ്ങിയ സംശയങ്ങൾ കുട്ടികളെ അലട്ടുന്നുണ്ട്.

പത്താം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ അവസാന വാരത്തോടെയോ മെയ് ആദ്യത്തോടെയോ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ പൊതുവേ പരീക്ഷാ മൂല്യനിർണ്ണയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഫലപ്രഖ്യാപിക്കുന്നതാണ്. എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം മെയ് നാലിനായതിനാൽ അതിന് ശേഷം പരീക്ഷ ഫലം പുറത്തുവിടാനുള്ള സാധ്യതയാണ് കാണുന്നത്.

ALSO READ: എസ്‌എസ്എൽസി പരീക്ഷാ ഫലം എന്നറിയാം? മെയ്യ് ആദ്യ വാരമോ അതോ…

ഫലം പുറത്തുവിടുന്ന ഔദ്യോഗിക തീയതി വിദ്യാഭ്യാസ മന്ത്രി ഉടനെ പ്രഖ്യാപിക്കുന്നതാണ്. കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. results.kite.kerala.gov.in, prd.kerala.gov.in, pareekshabhavan.kerala.gov.in തുടങ്ങിയ ഔദ്യോ​ഗിക വെബ്സൈറ്റുകളിലൂടെ നിങ്ങളുടെ ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

മാർക്ക് ലിസ്റ്റ് ഡൗൺലോ‍‍‍ഡ് ചെയ്യുമ്പോൾ

പല വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകളിൽ നിന്ന് മാത്രം മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.

റിസൾട്ട് നോക്കുന്നതിന് മുൻപ് നിങ്ങളുടെ രജിസ്റ്റർ നമ്പർ ഓർട്ടുവയ്ക്കുക. ജനനത്തീയതിയും ആവശ്യമാണ്. ഫലം പുറത്തുവന്നാൽ പൊതുവെ വെബ്സൈറ്റ് കിട്ടാൻ ബുദ്ധിമുട്ടാകും. അതിനാൽ വെബ്സൈറ്റ് തുറന്നു കഴിഞ്ഞാൽ സമയം കളയാതെ രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകി ഫലം പരിശോധിക്കുക.

ഫലം സ്ക്രീനിൽ തെളിഞ്ഞു വന്നാലുടൻ അത് ഫോണി പിഡിഎഫ് രൂപേന സേവ് ചെയ്യുക. ഇത് പിന്നീട് പ്രിൻ്റ് എടുക്കാൻ ഉപകാരപ്പെടും. എന്തെങ്കിലും കാരണവശാൽ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഒരു സ്ക്രീൻഷോട്ട് എടുത്തു വെക്കുക. പ്ലസ് വൺ പ്രവേശനത്തിന് താൽക്കാലികമായി മാർക്ക്‌ലിസ്റ്റ് ആവശ്യമായി വന്നേക്കും.

കൃത്യമാണോ എന്ന് പരിശോധിക്കാൻ

അതുപോലെ തന്നെ നിങ്ങൾ ഡൗൺലോഡ് ചെയ്ത മാർക്ക്‌ലിസ്റ്റിൽ പേര്, രജിസ്റ്റർ നമ്പർ, സ്കൂളിൻ്റെ പേര്, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡുകൾ എന്നിവ കൃത്യമാണോ എന്ന് പരിശോധിക്കാൻ മറക്കരുത്. എന്തെങ്കിലും തെറ്റുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ സ്കൂൾ അധികൃതരെ ബന്ധപ്പെടണം.

വെബ്സൈറ്റുകളിൽ സാധാരണയായി തിരക്ക് കാരണം കിട്ടാതെ വന്നേക്കാം. ആ സമയം കൈറ്റ് പുറത്തിറക്കിയ Saphalam ആപ്പ് വഴി ഫലം അറിയാൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്ത് ഫലം പരിശോധിക്കുക. അതല്ലെങ്കിൽ നിങ്ങൾക്ക് UMANG ആപ്പ് വഴിയും ഫലം വിശദമായി പരിശോധിക്കാം.

 

Follow Us