Kerala PSC Water Authority recruitment 2025: തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ ശമ്പളം, വാട്ടർ അതോറിറ്റിയിൽ സ്ഥിരം ജോലി നേടാൻ അവസരം
Kerala Water Authority Invites Applications : ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ പോസ്റ്റിലാണ് ഇപ്പോൾ ഒഴിവു വന്നിരിക്കുന്നത്. 49,000 രൂപമുതൽ 1,10,300 രൂപ വരെയാണ് ശമ്പളം ലഭിക്കുക

study using AI
തിരുവനന്തപുരം : സർക്കാർ ജോലിയ്ക്ക് െഎടി ഫീൽഡ് പോലെ ലക്ഷങ്ങൾ ശമ്പളമില്ല എന്ന് പരിതപിച്ച് മാറി നിൽക്കുന്ന പലരുമുണ്ട്. എന്നാണ് ഈ ധാരണ തിരുത്താൻ ഇതാ അവസരം. കേരളാ സർക്കാരിന്റെ വാട്ടർ അതോറിറ്റിയിലാണ് തുടക്കത്തിൽ തന്നെ ഒരു ലക്ഷത്തിനു മുകളിൽ ശമ്പളമുള്ള തസ്തികയിലേക്ക് വിജ്ഞാപനം എത്തിയിരിക്കുന്നത്.
തസ്തിക
ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ പോസ്റ്റിലാണ് ഇപ്പോൾ ഒഴിവു വന്നിരിക്കുന്നത്. നിലവിൽ ഒരു പോസ്റ്റിലാണ് ഒഴിവുള്ളത്. ഇത് ഒരു സ്പെഷ്യൽ റിക്രൂട്ട്മെന്റാണ് എന്ന് പ്രത്യേകം ഓർക്കണം. പട്ടിക വർഗക്കാർ മാത്രമാണ് അപേക്ഷിക്കേണ്ടത്.
പ്രായപരിധി
18 വയസ്സു മുതൽ 41 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 2- 1- 1984- നും 1 – 1- 2007 -നും ഇടയിൽ ജനിച്ചവരാകണം എന്ന് നിർബന്ധമുണ്ട്. 50 വയസ്സ് കവിയാൻ പാടില്ല എന്ന് പ്രത്യേകം എടുത്തു പറയുന്നു.
ആർക്കെല്ലാം അപേക്ഷിക്കാം
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എംകോം നേടിയിരിക്കണം എന്ന് നിർബന്ധമുണ്ട്. അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് / ഇൻസ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഇന്റർ എക്സാമിനേഷൻ പാസായിരിക്കണം. ജോലിയിൽ പ്രവേശിച്ചാൽ രണ്ടു വർഷത്തെ പ്രൊബേഷൻ കാലാവധി ഉണ്ടായിരിക്കുന്നതാണ്.
ശമ്പളം
49,000 രൂപമുതൽ 1,10,300 രൂപ വരെയാണ് ശമ്പളം ലഭിക്കുക. അപേക്ഷിക്കാൻ താൽപര്യമുള്ളവർ പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വരി രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനായി അപേക്ഷ നൽകുക.