AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MBBS Abroad: എംബിബിഎസ് പഠിക്കാൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Abroad To Study MBBS: സമൂഹത്തിൽ ഇന്ന് എംബിബിഎസ് പഠനത്തിന് വിദേശ രാജ്യം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ജോർജിയ, ഇറ്റലി, റൊമാനിയ, ബൾഗേറിയ, ചൈന, യുകെ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാർത്ഥികൾ കൂടുതലായും തിരഞ്ഞെടുക്കുന്നത്.

MBBS Abroad: എംബിബിഎസ് പഠിക്കാൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?
Abroad To Study MbbsImage Credit source: FatCamera/E+/Getty Images
neethu-vijayan
Neethu Vijayan | Updated On: 30 Aug 2025 18:37 PM

നമ്മുടെ രാജ്യത്തെ ചെറുപ്പക്കാർ എന്തുകൊണ്ടാണ് എംബിബിഎസ് പഠനത്തിനായി വിദേശ രാജ്യം തിരഞ്ഞെടുക്കുന്നത്. ഒരു പരിധിവരം സർക്കാർ മെഡിക്കൽ കോളേജുകളിലെ സീറ്റുകളുടെ പരിമിതിയും സ്വകാര്യ സ്ഥാപനങ്ങളിലെ അമിതമായ ഫീസുമാണ് ഇതിന് കാരണം. സമൂഹത്തിൽ ഇന്ന് എംബിബിഎസ് പഠനത്തിന് വിദേശ രാജ്യം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ജോർജിയ, ഇറ്റലി, റൊമാനിയ, ബൾഗേറിയ, ചൈന, യുകെ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാർത്ഥികൾ കൂടുതലായും തിരഞ്ഞെടുക്കുന്നത്.

ഒരു കുടുംബത്തിന് താങ്ങാനാവുന്ന പഠന ചിലവ്, ആഗോള അംഗീകാരം, ഗുണനിലവാരമുള്ള പഠനം, ഭാവിയുടെ സുരക്ഷിതത്വം തുടങ്ങിയവാണ് ഈ രാജ്യത്തേക്ക് വിദ്യാർത്ഥികൾ കൂട്ടത്തോടെ ചേക്കേറാൻ കാരണമാകുന്നത്. ഇതിനർത്ഥം നമ്മുടെ രാജ്യത്തെ എംബിബിഎസ് പഠനം മോശമാണെന്നല്ല, മറിച്ച് ഇവിടുത്തെ സീറ്റുകളിലെ പരിമിതികളാണ് കുട്ടികളെ വിദേശ രാജ്യത്തേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു ഡോക്ടറാകണമെന്ന് അമിതമായ ആ​ഗ്രഹവും ഇതിന് പിന്നിലുണ്ട്.

ജോർജിയ, റൊമാനിയ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ കുറഞ്ഞ ഫീസും ഭാവിയുടെ സുരക്ഷിതത്വവും വിദ്യാർത്ഥികളെ അടുത്തിടെയായി ആകർഷിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് അല്പം കൂടുതലാണെങ്കിലും ഇറ്റലി, യുകെ പോലുള്ള രാജ്യങ്ങൾ ​ഗുണനിലവാരമുള്ള പഠനമാണ് വാ​ഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ജോർജിയ, ഇറ്റലി, റൊമാനിയ, ബൾഗേറിയ, ചൈന, യുകെ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ എംബിബിഎസ് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വളരെ ആകർഷകമായ സ്ഥലങ്ങളായി മാറിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ആ​ഗോള തലത്തിൽ അംഗീകരിക്കപ്പെട്ട നിരവധി മെഡിക്കൽ പ്രോഗ്രാമുകളാണ് വിദ്യാർത്ഥികളെ ഇവിടെ കാത്തിരിക്കുന്നത്. കൂടാതെ പഠന ചെലവും അടിസ്ഥാന സൗകര്യങ്ങളും വളരെ താങ്ങാനാവുന്നതാണെന്നും ഇൻഫിനിറ്റ് ഗ്രൂപ്പിന്റെ സിഇഒയും സ്ഥാപകനുമായ ഗൗരവ് ബത്ര പറയുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി, വിദേശത്ത് എംബിബിഎസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഗ്രാഡിംഗ് ഡോട്ട് കോമിന്റെ സ്ഥാപക മംത ഷെഖാവത്ത് എടുത്തുപറഞ്ഞു. ജോർജിയ, ഇറ്റലി, റൊമാനിയ, ബൾഗേറിയ, ചൈന, യുകെ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെ വിദ്യാർത്ഥികൾ ഒരു സെക്കൻഡ് ഓപ്ഷനായല്ല ഇപ്പോൾ കാണുന്നത്. ഏറ്റവും നല്ല പഠനം വാ​ഗ്ദാനം ചെയ്യുന്ന കേന്ദ്രങ്ങളായി അവ മാറിവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

നമ്മുടെ രാജ്യത്ത് ഒരോ വർഷവും എംബിബിഎസ് സീറ്റുകൾക്കായുള്ള മത്സരം ശക്തമാകുകയാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യത്തേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റവും വരും വർഷങ്ങളിൽ വർദ്ധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.