KSRTC Job Vacancy: കെഎസ്ആർടിസി 1117 ഒഴിവ്; പത്താം ക്ലാസ് യോഗ്യതക്കാർക്ക് ഡ്രൈവറും കണ്ടക്ടറുമാകാം

KSRTC SWIFT Job Vacancy: തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎസ്ആർടിസി–സ്വിഫ്റ്റിന്റെ പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി, സ്വന്തം താമസസ്ഥലത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) എന്നിവ നൽകണം. കെഎസ്ആർടിസിയിൽ അഞ്ച് വർഷമോ അതിലധികമോ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും. www.cmd.kerala.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

KSRTC Job Vacancy: കെഎസ്ആർടിസി 1117 ഒഴിവ്; പത്താം ക്ലാസ് യോഗ്യതക്കാർക്ക് ഡ്രൈവറും കണ്ടക്ടറുമാകാം

Ksrtc Swift

Published: 

30 Jul 2026 | 03:23 PM

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലെ ഒഴിവുകൾ. കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള ഓർഡിനറി, സിറ്റി സർവ്വീസ് ബസ്സുകളിൽ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്കാണ് കരാർ വ്യവസ്ഥ‌യിൽ അപേക്ഷകൾ ക്ഷണിക്കുന്നത്. 1,117 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കെഎസ്ആർടിസി‌യിലേക്ക് നിയമനത്തിനായി നിലവിൽ വന്ന പിഎസ്സിയുടെ Reserve Driver Rank ലിസ്‌റ്റിൽ (Category No. 196/2010) ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതായിരിക്കും.

കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ്. ഈ തുക നിങ്ങൾ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്. നിങ്ങൾ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ഈ തുകയിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്.

ALSO READ: എയിംസിൽ നേഴ്സിങ് ഓഫീസറാകാം! നോർസെറ്റ് വിജ്ഞാപനമെത്തി; അപേക്ഷിക്കേണ്ടത് എങ്ങനെ?

വിദ്യാഭ്യാസ യോ​ഗ്യത

പത്താം ക്ലാസ് പാസായിരിക്കണം, ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടാകണം, മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. വാഹനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കാനുള്ള അറിവും മുൻ​ഗണന ലഭിക്കാവുന്ന യോഗ്യതയാണ്. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

25 മുതൽ 55 വരെയാണ് പ്രായപരിധി. എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ എന്ന കണക്കിലാണ് ശമ്പളം. അധിക മണിക്കൂറിന് 130 രൂപ അലവൻസായി നൽകും. ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നീ പ്രക്രിയയിലൂടെയാണ് ജോലിക്കായി നിങ്ങളെ തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടുത്തി www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ വഴിയല്ലാതെ നൽകുന്ന അപേക്ഷകൾ പരിഗണിക്കില്ല.

തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎസ്ആർടിസി–സ്വിഫ്റ്റിന്റെ പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി, സ്വന്തം താമസസ്ഥലത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) എന്നിവ നൽകണം. കെഎസ്ആർടിസിയിൽ അഞ്ച് വർഷമോ അതിലധികമോ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും. www.cmd.kerala.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

സർവ്വീസുകളിൽ M.V. Act അനുശാസിക്കുന്ന വ്യവസ്‌ഥകൾക്കനുസൃതമായി 10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്‌ചശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്ര രോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അപേക്ഷകൾ സൂഷ്‌മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപ്പെട്ടിട്ടുള്ളവരെ മാത്രമെ മറ്റ് പ്രക്രിയയിലോക്ക് ക്ഷണിക്കുകയുള്ളൂ.

English Summary:

KSRTC-SWIFT invites application for Driver, Conductor Posts in K-Swift. Read KSRTC Swift driver conductor salary details and how to apply for this vacancy before last date.

Follow Us
Related Stories
പ്രോട്ടീൻ പൗഡർ ഉപയോഗം എങ്ങനെ വേണം?
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി