AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

AIIMS NORCET Recruitment 2026: എയിംസിൽ നേഴ്സിങ് ഓഫീസറാകാം! നോർസെറ്റ് വിജ്ഞാപനമെത്തി; അപേക്ഷിക്കേണ്ടത് എങ്ങനെ?

AIIMS Nursing Officer Recruitment 2026: എയിംസില്‍ നേഴ്സിങ് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായുള്ള 'നേഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്' പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. 18-30 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. റിക്രൂട്ട്മെന്റ് ചട്ടങ്ങൾക്ക് വിധേയമായി ഇളവുകൾ ബാധകമാണ്.

AIIMS NORCET Recruitment 2026: എയിംസിൽ നേഴ്സിങ് ഓഫീസറാകാം! നോർസെറ്റ് വിജ്ഞാപനമെത്തി; അപേക്ഷിക്കേണ്ടത് എങ്ങനെ?
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 27 Jul 2026 | 07:17 PM

എയിംസില്‍ നേഴ്സിങ് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായുള്ള ‘നേഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്’ (NORCET-11) പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ബി.എസ്.സി. (ഓണേഴ്സ്) നേഴ്സിങ് / ബി.എസ്.സി. നേഴ്സിങ് അല്ലെങ്കിൽ ഇന്ത്യൻ നേഴ്സിങ് കൗൺസിൽ / സംസ്ഥാന നേഴ്സിങ് കൗൺസിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ ഉള്ള ബി.എസ്.സി. (പോസ്റ്റ്-സർട്ടിഫിക്കറ്റ്) / പോസ്റ്റ്-ബേസിക് ബി.എസ്.സി. നേഴ്സിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന അല്ലെങ്കിൽ ഇന്ത്യൻ നേഴ്സിങ് കൗൺസിലിൽ നേഴ്സ് & മിഡ്‌വൈഫ് ആയി രജിസ്റ്റർ ചെയ്തിരിക്കണം.

അല്ലെങ്കിൽ ഡിപ്ലോമ ഇൻ ജനറൽ നേഴ്സിങ് മിഡ്‌വൈഫറി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാന അല്ലെങ്കിൽ ഇന്ത്യൻ നേഴ്സിങ് കൗൺസിലിൽ നേഴ്സ് & മിഡ്‌വൈഫ് ആയി രജിസ്റ്റർ ചെയ്തിരിക്കണം. കുറഞ്ഞത് 50 ബെഡുകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പരിചയസമ്പത്ത് ആവശ്യമാണ്.

18-30 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. റിക്രൂട്ട്മെന്റ് ചട്ടങ്ങൾക്ക് വിധേയമായി ഇളവുകൾ ബാധകമാണ്. ജനറൽ / ഒ.ബി.സി ഉദ്യോഗാർത്ഥികൾ മൂവായിരം രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. എസ്.സി / എസ്.ടി / ഇ.ഡബ്ല്യു.എസ് ഉദ്യോഗാർത്ഥികൾക്ക്‌ 2,400 രൂപയാണ് ഫീസ്. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. നിശ്ചിത ഫീസില്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ തള്ളിക്കളയും. എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികളുടെ അപേക്ഷാ ഫീസ്, ഫലപ്രഖ്യാപനത്തിന് ശേഷം സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി തിരികെ നല്‍കും.

Also Read: CAT 2026 Registration: CAT 2026, ഓഗസ്റ്റ് 3 മുതൽ അപേക്ഷിക്കാം; പരീക്ഷാത്തീയതിയും പൂർണ്ണ വിവരങ്ങളും

പ്രധാന തീയതികള്‍ അറിയാം

  • ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച തീയതി: 24 ജൂലൈ 2026
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 13 ഓഗസ്റ്റ് 2026 (വൈകുന്നേരം 5:00 മണി വരെ)
  • എൻ.ഒ.സി സമർപ്പിക്കേണ്ട അവസാന തീയതി: 18 ഓഗസ്റ്റ് 2026 (വൈകുന്നേരം 5:00 മണി വരെ)
  • അപേക്ഷയുടെ സ്റ്റാറ്റസ് അറിയാവുന്നത്: 24 ഓഗസ്റ്റ് 2026
  • എക്‌സാം സിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ: 03 സെപ്റ്റംബർ 2026
  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: 09 സെപ്റ്റംബർ 2026
  • പ്രിലിമിനറി: 12 സെപ്റ്റംബർ 2026 (ശനിയാഴ്ച)
  • മെയിൻസ് : 30 സെപ്റ്റംബർ 2026 (ബുധനാഴ്ച)

സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങൾ / സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ കൃത്യസമയത്ത് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 9300-34800 ആണ് പേ ബാന്‍ഡ് (ഗ്രേഡ് പേ 4600 രൂപ).

അപേക്ഷിക്കേണ്ടത് എങ്ങനെ?

www.aiimsexams.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം. അപേക്ഷാ ഫോമിന്റെയോ മറ്റ് രേഖകളുടെയോ ഹാർഡ് കോപ്പി തപാലിൽ അയക്കേണ്ടതില്ല. തപാലിൽ അയക്കുന്ന രേഖകൾ പരിഗണിക്കുന്നതല്ല.

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെ പകർപ്പും ഫീസ് അടച്ചതിന്റെ തെളിവും സൂക്ഷിക്കേണ്ടതാണ്. ഇ-മെയിൽ വഴിയോ കത്തുകൾ വഴിയോ രജിസ്ട്രേഷനിൽ തിരുത്തലുകൾ അനുവദിക്കില്ല. അതിനാൽ അപേക്ഷ വളരെ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യതകൾ ഉണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിലോ ജോലിയിൽ പ്രവേശിച്ച ശേഷമോ അയോഗ്യത കണ്ടെത്തിയാൽ കാൻഡിഡേച്ചർ റദ്ദാക്കുന്നതായിരിക്കും.

English Summary

AIIMS has invited online applications for Nursing Officer posts via the NORCET-11 examination. Candidates with a B.Sc. in Nursing or a GNM diploma with two years of experience can apply. The online registration is open from July 24 to August 13, 2026. The Stage-I preliminary exam will take place on September 12, 2026.

Follow Us