LIC Job Vacancies: എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ വൻ അവസരം; അറിയാം യോ​ഗ്യതയും ശമ്പളവും

LIC Housing Finance Limited Vacancies: ഉദ്യോഗാർത്ഥികൾ lichousing.com എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോം ഇല്ലാതെ സമർപ്പിക്കുന്ന ബയോഡേറ്റകൾ സ്വീകരിക്കില്ല. ഓൺലൈൻ മുഖേന 100 മാർക്കിൻ്റെ ടെക്നിക്കൽ സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

LIC Job Vacancies: എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ വൻ അവസരം; അറിയാം യോ​ഗ്യതയും ശമ്പളവും

LIC

Published: 

04 Sep 2025 10:18 AM

എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ (എൽഐസി എച്ച്എഫ്എൽ) ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരം. ഐടി പ്രൊഫഷണലുകൾക്കാണ് അപേക്ഷിക്കാൻ അവസരം. സാമ്പത്തിക മേഖലയിൽ ഉയർന്ന ശമ്പളമുള്ള അവസരം തേടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് മികച്ച അവസരമാണിത്. പ്രതിവർഷം 19.15 ലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുക.

കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എംസിഎ, എംടെക് അല്ലെങ്കിൽ തത്തുല്യം (പാർട്ട് ടൈം കോഴ്‌സുകൾ സ്വീകരിക്കില്ല) നേടിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. 2025 ഓഗസ്റ്റ് ഒന്നിന് 28-35 വയസ്സ് പൂർത്തിയായവരായിരിക്കണം. ഐടി മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അസിസ്റ്റന്റ് മാനേജർ ഫുൾ സ്റ്റാക്ക് ഡെവലപ്പറിന് പ്രതിവർഷം 16.50 ലക്ഷം മുതൽ 19.15 ലക്ഷം വരെയാണ് ശമ്പളം.

ഉദ്യോഗാർത്ഥികൾ lichousing.com എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോം ഇല്ലാതെ സമർപ്പിക്കുന്ന ബയോഡേറ്റകൾ സ്വീകരിക്കില്ല. ഓൺലൈൻ മുഖേന 100 മാർക്കിൻ്റെ ടെക്നിക്കൽ സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ അടിസ്ഥാനമാക്കിയാണ് അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയത് സെപ്റ്റംബർ 15 ആണ്.

അപേക്ഷിക്കേണ്ട വിധം

lichousing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

കരിയർ എന്നതിലേക്ക് പോകുക. അവിടെ നിങ്ങളുടെ ബയോഡേറ്റ സമർപ്പിക്കുക

അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം നിങ്ങളുടെ ബയോഡേറ്റ അപ്‌ലോഡ് ചെയ്യുക

സ്‌കിൽ ടെസ്റ്റിനായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലം തിരഞ്ഞെടുക്കുക

ഭാവി ആവശ്യങ്ങൾക്കായി ഇതിൻ്റെ ഒരു പകർപ്പ് പ്രിൻ്റെടുത്തോ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കുക.

ഐടി മേഖലകളിലെ ഒഴിവുകൾക്ക് പുറമേ, എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയിലുടനീളം 192 അപ്രന്റീസുകളെ നിയമിക്കുന്നുണ്ട്. 12,000 രൂപ സ്റ്റൈപ്പൻഡോടെയാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 സെപ്റ്റംബർ 22 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിക്ക് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും